|    Jan 19 Thu, 2017 4:00 am
FLASH NEWS

ഓണാഘോഷം: എക്‌സൈസ്-പോലിസ് സംയുക്ത പരിശോധന വ്യാപകമാക്കും

Published : 30th August 2016 | Posted By: SMR

കോട്ടയം: ലഹരി വസ്തുക്കളുടെ നിര്‍മാണവും വിപണനവും തടയുന്നതിന് ഓണത്തോടനുബന്ധിച്ച് ജില്ലയിലുടനീളം എക്‌സൈസ്-പോലിസ് വകുപ്പുകള്‍ പരിശോധന വ്യാപകമാക്കാന്‍ ജില്ലാതല ജനകീയ സമിതി യോഗത്തില്‍ തീരുമാനിച്ചു.
ബസ് സ്റ്റാന്‍ഡുകള്‍, താമസമില്ലാത്ത വീടുകള്‍, പുരയിടങ്ങള്‍, നദീതീരങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പരിശോധന കര്‍ശനമാക്കും. മഫ്തി വേഷത്തിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും.
വൈക്കം, കുറിച്ചി എന്നിവിടങ്ങളില്‍ പരിശോധനക്കു പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. പഞ്ചായത്ത് മുനിസിപ്പാലിറ്റിതല ജനകീയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിക്കും. കഴിഞ്ഞ മാസം 191 പേര്‍ക്കെതിരേ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 4481 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഏഴെണ്ണം പിടിച്ചെടുത്തു.
ലഹരി കലര്‍ത്തിയ മരുന്ന് വില്‍പ്പന കണ്ടത്തുന്നതിന് 54 മെഡിക്കല്‍ ഷോപ്പുകളിലും അരിഷ്ടാസവങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായി ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു. എഡിഎം പി അജന്തകുമാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി മൈക്കിള്‍ (ഏറ്റുമാനൂര്‍), ജോര്‍ജ് അഗസ്റ്റിന്‍ (ളാലം), കെസിബിസി മദ്യവിരുധ സമിതി ജനറല്‍ സെക്രട്ടറി സാബു എബ്രഹാം, എക്‌സൈസ് ഉദ്യോഗസ്ഥ ര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക