|    Mar 23 Thu, 2017 3:48 am
FLASH NEWS

ഓണസമൃദ്ധി വിപണി സംസ്ഥാനതല ഉദ്ഘാടനം നാളെ

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: ഓണക്കാലത്ത് 3000 സുരക്ഷിത പച്ചക്കറി വിപണന കേന്ദ്രങ്ങളുമായി കൃഷിവകുപ്പ്. ഫാംഫ്രഷ് കേരള വെജിറ്റബിള്‍സ് എന്ന ബ്രാന്‍ഡിലായിരിക്കും വിപണികള്‍ പ്രവര്‍ത്തിക്കുക. 12 കോടിയാണ് ഓണസമൃദ്ധിക്കുവേണ്ടി വകയിരുത്തിയിരിക്കുന്നത്. ഇതില്‍ അഞ്ച് കോടി ഹോര്‍ട്ടികോര്‍പിനുള്ളതാണ്. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓണസമൃദ്ധി എന്നുപേരിട്ടിരിക്കുന്ന വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഓണസമൃദ്ധി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഫാം ഫ്രഷ് കേരള വെജിറ്റബിള്‍സ് ലോഗോ പ്രകാശനവും നടക്കും. കാര്‍ഷിക വകുപ്പിന്റെ 1,350 ഔദ്യോഗിക വിപണനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് 3000ഓളം ചെറുകിട കേന്ദ്രങ്ങള്‍ ഓണക്കാലത്തു പ്രവര്‍ത്തിക്കുക. ഇതില്‍ കൃഷിഭവനുകള്‍ പ്രാദേശികതലത്തില്‍ തയ്യാറാക്കുന്ന 980 ഓണസമൃദ്ധി ചന്തകളും ഉണ്ടാവും. ഇവിടെ വില്‍ക്കുന്ന പച്ചക്കറികള്‍ക്ക് 30 ശതമാനം സബ്‌സിഡിയും ലഭിക്കും. ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ 180 വിപണികളും വിഎഫ്പിസികെയുടെ 190 വിപണികള്‍ക്കും പുറമെ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഇതര സ്ഥാപനങ്ങളുടെ ഓണ വിപണികളും ചേര്‍ന്നതാണ് ഓണസമൃദ്ധി വിപണിയെന്നു കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നും എന്നാല്‍ കേരളത്തില്‍ പച്ചക്കറി ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇതിനു സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഓണവിപണികളിലും കൃഷിവകുപ്പ് നേരിട്ട് ഇടപെടും. അവിടെയെല്ലാം ഫാംഫ്രഷ് കേരള ബ്രാന്‍ഡില്‍ പച്ചക്കറികള്‍ സംഭരിച്ചു വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ജൈവനയമാണു സര്‍ക്കാരിനുള്ളത്. കേരളത്തിലെ പച്ചക്കറികള്‍ വിറ്റഴിക്കാനുള്ള സ്ഥിരം വിപണി എന്ന കാര്യം ആലോചനയിലുണ്ടെന്നും അതിന്റെ ഭാഗമായി 15 അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നാടന്‍ പച്ചക്കറികള്‍ ലോക നിലവാരത്തിലെത്തിക്കാന്‍ വാല്യൂ എഡിഷന്‍ വര്‍ക്ക്‌ഷോപ്പ് നവംബറില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

(Visited 35 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക