|    May 23 Tue, 2017 6:21 pm
FLASH NEWS

ഓണസമൃദ്ധിക്ക് ഫാം ഫ്രഷ് പച്ചക്കറി ലഭ്യമാക്കും: മന്ത്രി

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ തുടങ്ങിയവയുടെ സഹകരണത്തോടെ കേരളത്തിലെ 1350 ചെറുകിട വിപണന കേന്ദ്രങ്ങളിലൂടെ വിഷരഹിത പച്ചക്കറികള്‍ ഫാം ഫ്രഷ് വെജിറ്റബിള്‍സ് എന്ന പേരില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷിവകുപ്പ്, വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ് എന്നിവയിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ജൈവനാടന്‍ പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവില്‍ നല്‍കുന്നതിലൂടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണം ലഭിക്കും. 980 ഓണസമൃദ്ധി പച്ചക്കറി ചന്തകള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ-180 ഓണച്ചന്തകള്‍, വിഎഫ്പിസികെയുടെ -190 ഓണച്ചന്തകള്‍  എന്നിവയിലൂടെയായിരിക്കും ഫാം ഫ്രഷ് പച്ചക്കറികള്‍ ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day