|    Jul 20 Fri, 2018 4:55 am
FLASH NEWS

ഓണവും ബക്രീദും : വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലക്ഷങ്ങളുടെ വരുമാനം

Published : 7th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ഉല്‍സവ ലഹരിയിലാഴ്ത്തി ഓണം-ബക്രീദ് അവധിക്കാലം. ബക്രീദ് ദിനമായ വെള്ളിയാഴ്ച മുതല്‍ വിനോദസഞ്ചാരികളാല്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നിറഞ്ഞു. മഴയൊന്നും സഞ്ചാരികളുടെ ഒഴുക്കിനെ ബാധിച്ചില്ല. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നും  കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് അവധിക്കാലം ആസ്വദിക്കാനായി മലകളുടെയും പുഴുകളുടെയും നാടായ വയനാട്ടിലേക്ക് എത്തിയത്. തടാകങ്ങളില്‍ ഉല്ലസിക്കാനും മലയും കുന്നും പാറക്കെട്ടുകളും കയറാനും ഡാമുകളും വെള്ളച്ചെട്ടങ്ങളുമെല്ലാം കണ്ടാസ്വാദിക്കാനുമായി സന്ദര്‍ശകരുടെ നീണ്ട നിരയായിരുന്നു. ബാണസുരസാഗര്‍ ഡാമില്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. രണ്ടിന് 5199 സഞ്ചാരികളെത്തി. 3,10,035 രൂപയായിരുന്നു കലക്ഷന്‍. ഉത്രാടംമുതല്‍ അവിട്ടംവരെ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ഞായറാഴ്ച 9155 സന്ദര്‍ശകരാണ് വന്നത്. 491765 രൂപയായിരുന്നു വരുമാനം. തിരുവോണത്തിന് 9532 പേരും ചൊവ്വാഴ്ച 10544 സഞ്ചാരികളുമെത്തി. ഈ രണ്ട് ദിവസത്തെ വരുമാനം 10 ലക്ഷത്തിലധികമാണ്. കര്‍ലാട് വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടിങ് ഉള്‍പ്പെടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 2,77,415 രൂപയുടെ വരുമാനമുണ്ടായി. ഒന്നാം ഓണത്തിന് 1,16,805 രൂപ പ്രവേശന ഫീസിലൂടെയും ബോട്ടിങിലൂടെയും ലഭിച്ചു. തിരുവോണത്തിന് 1,11,150 രൂപയാണ് കലക്ഷന്‍. തിരുവോണപ്പിറ്റേന്ന് 5347 പേരാണ് എടയ്ക്കല്‍ഗുഹ സന്ദര്‍ശിക്കാനെത്തിയത്. 1,58,140 രൂപയാണ് വരുമാനം. ഉത്രാടനാളില്‍ 3017 വിനോദസഞ്ചാരികള്‍ എത്തി. 90,060 രൂപയായിരുന്നു വരുമാനം. ഉത്രാടത്തലേന്ന് 1703 സന്ദര്‍ശകരെത്തി. 55,620 രൂപ വരുമാനം ലഭിച്ചു. തിരുവോണത്തിന് എടയ്ക്കല്‍ അവധിയായിരുന്നു.പൂക്കോട് തടാകത്തില്‍ ഉത്രാടനാളില്‍ 7307 സന്ദര്‍ശകരെത്തി. 1,98,720 രൂപയായിരുന്നു കലക്ഷന്‍. തിരുവോണത്തിന് 7611 സന്ദര്‍ശകരെത്തി. 1,97,580 രൂപയാണ് ഈ ദിനത്തിലെ വരുമാനം. ചൊവ്വാഴ്ച 7665 സന്ദര്‍ശകരുമെത്തി. 1,86,440 രൂപ വരുമാനം ലഭിച്ചു. കാന്തന്‍പാറ വെള്ളച്ചാട്ടം കാണാന്‍ ഉത്രാടനാളില്‍ 309ഉം തിരുവോണനാളില്‍ 502ഉം സന്ദര്‍ശകരെത്തി. ഈ രണ്ടു ദിവസങ്ങളിലായി 31,460 രൂപ വരുമാനമുണ്ടായി.ചെമ്പ്രാപീക്ക്, കാരപ്പുഴ, വന്യജീവിസങ്കേതമായ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലും നിരവധി പേര്‍ ബക്രീദ്-ഓണം അവധിക്കാലം ചെലവഴിക്കാനെത്തി. എന്നാല്‍, ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുറുവാദ്വീപ് അടഞ്ഞുകിടക്കുന്നത് സന്ദര്‍ശകര്‍ക്ക് നിരാശയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss