|    Jul 16 Mon, 2018 10:15 pm
FLASH NEWS

ഓണവിപണി: സപ്ലൈകോയില്‍ റെക്കോഡ് വിറ്റുവരവ്

Published : 15th September 2017 | Posted By: fsq

 

മാനന്തവാടി: ഓണക്കാലത്ത് അവശ്യസാധന വില്‍പന കുതിച്ചപ്പോള്‍ സപ്ലൈകോയുടെ ജില്ലയിലെ വിറ്റുവരവ് ആറുകോടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നര കോടി രൂപയുടെ അധികവില്‍പന നടത്തിയാണ് സപ്ലൈകോ 41 ഔട്ട്‌ലെറ്റുകളിലൂടെ 10 ദിവസം കൊണ്ട് ഈ തുക നേടിയത്. ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലാണ്. ഡിപ്പോയിലെ എട്ടു മാവേലി സ്‌റ്റോറുകള്‍, രണ്ടു സൂപ്പര്‍മാര്‍ക്കറ്റുകള്‍, രണ്ടു മൊബൈല്‍ യൂനിറ്റുകള്‍, ജില്ലാ ഓണം മാര്‍ക്കറ്റ്, വെങ്ങപ്പള്ളിയിലെ താല്‍ക്കാലിക മാവേലി സ്‌റ്റോര്‍ എന്നിവിടങ്ങളിലൂടെയുള്ള വില്‍പനയിലുടെ ലഭിച്ചത രണ്ടുകോടി 75 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷമിത് രണ്ടുകോടി 6 ലക്ഷം രൂപയായിരുന്നു. മാനന്തവാടിയില്‍ ഓണം വിപണിയില്‍ രണ്ടുകോടി രൂപയുടെ വില്‍പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് ഒരു കോടി 50 ലക്ഷം രൂപയായിരുന്നു. മൂന്നു സൂപ്പര്‍മാര്‍ക്കറ്റുകളും 7 മാവേലി സ്‌റ്റോറുകളുമാണ് മാനന്തവാടി ഡിപ്പോക്ക് കീഴില്‍. സുല്‍ത്താന്‍ ബത്തേരിയില്‍ ഈ വര്‍ഷം സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഒരു കോടി 30 ലക്ഷം രൂപയുടെ കച്ചവടം നടന്നു. കഴിഞ്ഞ വര്‍ഷം ഇത് ഒരു കോടി രൂപയായിരുന്നു. 9 മാവേലി സ്‌റ്റോറുകളും 6 സൂപ്പര്‍ മാര്‍ക്കറ്റുകളുമാണ് ഇവിടെ. മുന്‍വര്‍ഷങ്ങളില്‍ നിന്നു വിത്യസ്തമായി ഇത്തവണ പ്രത്യേകം ചന്തകള്‍ ആരംഭിക്കാതെ ഔട്ട്‌ലെറ്റുകളോട് ചേര്‍ന്ന് ചന്തകള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 13 ഇനം സബ്‌സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് വിപണിയില്‍ ഉണ്ടായിരുന്നത്. സാധനങ്ങള്‍ യഥേഷ്ടം ഔട്ട്‌ലെറ്റുകളില്‍ ഉണ്ടായിരുന്നതാണ് വില്‍പന വര്‍ധിക്കാന്‍ കാരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss