|    Jan 16 Mon, 2017 6:33 pm

ഓണവിപണി സജീവം; വിലക്കയറ്റം രൂക്ഷം

Published : 29th August 2016 | Posted By: SMR

പാലക്കാട്: ഓണത്തിന് രണ്ടാഴ്ച ബാക്കി നില്‍ക്കേ വിപണിയില്‍ ഉണര്‍വ് പ്രകടമായി. വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹന വിപണി, പച്ചക്കറി പലവ്യഞ്ജന വിപണി എന്നിവിടങ്ങളിലെല്ലാം തിരക്കേറിയിട്ടുണ്ട്. ഓണാഘോഷത്തോടൊപ്പം ബക്രീദും എത്തുന്നതിനാല്‍ ഇരട്ടി ആഹ്ലാദത്തിലാണ് വ്യാപാരികള്‍. ഒരു വര്‍ഷത്തെ മൊത്തം കച്ചവടത്തിന്റെ നാലിലൊന്നാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാളും ഇത്തവണ മാര്‍ക്കറ്റുകളില്‍ തിരക്ക് കൂടുതലാണ്.
ഓണവിപണിയില്‍ വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. വഴിയോര കച്ചവടങ്ങളും നഗരത്തി ല്‍ നിരനിരയായി സ്ഥാനം പിടിച്ചുകഴിഞ്ഞു. വഴിയോര കച്ചവടങ്ങളില്‍ മറ്റു വിപണികളില്‍ ലഭിക്കുന്നതിനേക്കാളും വില കുറച്ചാണ് സാധനങ്ങള്‍ ലഭിക്കുന്നത്. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയാണ് വഴിയോരത്ത് വില്‍ക്കുന്നത്. മൊബൈല്‍, ടി വി, മിക്‌സി തുടങ്ങിയവയില്‍ വ്യത്യസ്തമായ ഓഫറുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ട്രോണിക് സാധനങ്ങളില്‍ എക്‌സ്‌ചേഞ്ച് ഓഫറുകളാണ് പ്രധാനമായും ആളുകളെ ആകര്‍ഷിക്കുന്നത്.
പൂക്കളുടെ വിപണി ഒരുങ്ങുന്നതേയുള്ളൂ. സ്‌കൂളുകളിലും ഓഫിസുകളിലും പൂക്കള മല്‍ സരങ്ങളും മറ്റ് ആഘോഷങ്ങളും അടുത്താഴ്ച നടക്കും. ഇതോടെ പൂ വിപണിയും ഉഷാറാവും. വ്യത്യസ്ത ഡിസൈനുകളുള്ള വസ്ത്രങ്ങള്‍ക്കാണ് ഡിമാന്റേറെ. കുട്ടികളുടെ വസ്ത്രങ്ങള്‍ക്കാണ് കൂടുതല്‍ വില.
ഓണത്തോടനുബന്ധിച്ച് സപ്‌ളൈക്കോ, ഖാദി, കുടുംബശ്രീ, സര്‍വീസ് സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ ഓണമേളകളും ഒരുങ്ങിക്കഴിഞ്ഞു. കാറ്ററിങ് സര്‍വീസുകാര്‍ക്കും ഇത് കൊയ്ത്തുകാലമാണ്. ഹോട്ടലുകളില്‍ പ്രത്യേക ഓണം സദ്യ പാക്കേജ് ഓഫറുകളും ഇടം പിടിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക