|    Apr 28 Fri, 2017 4:09 am
FLASH NEWS

ഓണവിപണി ലക്ഷ്യമിട്ട് ജയിലില്‍ നിന്ന് കേരള സാരിയും

Published : 8th September 2016 | Posted By: SMR

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: ജനകീയമായ ജയില്‍ ചപ്പാത്തിക്കു ശേഷം ഈ ഓണത്തിന് ജയിലില്‍ നിന്ന് പുതിയ ഒരു ഉല്‍പന്നം കൂടിയെത്തുന്നു. അട്ടക്കുളങ്ങര വനിതാ ജയില്‍ അന്തേവാസികള്‍ തയ്യാറാക്കുന്ന സ്‌പെഷ്യല്‍ കേരള സാരിയാണ് വിപണി കീഴടക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. ജയില്‍ വകുപ്പും ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായാണു സാരി ഡിസൈനിങ് ആരംഭിച്ചത്. ഓണം മുമ്പില്‍ക്കണ്ടാണു കേരള സാരികള്‍ തിരഞ്ഞെടുത്തതെന്ന് അട്ടക്കുളങ്ങര വനിതാ ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ രേഖ കെ നായര്‍ പറഞ്ഞു. ഓണം സീസനു ശേഷം കേരള സാരിയോടൊപ്പം മറ്റു സാരികളും ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടത്തിയ ഉദ്ഘാടനച്ചടങ്ങില്‍ തന്നെ നിരവധി സാരികള്‍ വിറ്റഴിഞ്ഞു. 1000 മുതല്‍ 1600 രൂപ വരെയാണ് പ്രിന്റഡ് സാരികളുടെ വില. വനിതാ ജയിലിലെ പുതിയ ചപ്പാത്തി കൗണ്ടറിനോടനുബന്ധിച്ച് തന്നെയാണ് സാരി വില്‍പ്പന കേന്ദ്രവും ഒരുക്കിയിട്ടുള്ളത്. ഇവയ്‌ക്കെല്ലാം പുറമെ പുതുതായി ഇഡ്‌ലി യൂനിറ്റും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ജയില്‍ ചപ്പാത്തിയുടെ സംരക്ഷ എന്ന ബ്രാന്‍ഡില്‍ തന്നെയാണ് മറ്റ് ഉല്‍പന്നങ്ങളും പുറത്തിറങ്ങുന്നത്. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനത്തിനു പുറമെ കംപ്യൂട്ടര്‍, ബ്യൂട്ടീഷന്‍, ഫാഷന്‍ ഡിസൈനിങ് ക്ലാസുകളും വനിതകള്‍ക്കായി നടത്തുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day