|    Oct 20 Sat, 2018 8:16 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഓണവിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് 193 കോടി രൂപയുടെ വില്‍പന

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് ത്രിവേണി മുഖേനയും സഹകരണ സ്ഥാപനങ്ങള്‍ മുഖേനയും നടത്തിയ ഓണച്ചന്തകളില്‍ നടന്നത് 193 കോടി രൂപയുടെ വില്‍പന. 3526 ഓണച്ചന്തകള്‍ വഴി റെക്കോഡ് വില്‍പനയാണ് ഇത്തവണ നടന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സഹകരണ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, മല്‍സ്യത്തൊഴിലാളി സംഘങ്ങള്‍, എസ്——സി/എസ്ടി സംഘങ്ങള്‍ മറ്റു കാര്‍ഷിക സംഘങ്ങള്‍ എന്നിവയും ജീവനക്കാരുടെ സഹകരണ സ്ഥാപനങ്ങളും ഓണച്ചന്തകള്‍ സംഘടിപ്പിച്ചു. സബ്‌സിഡി നല്‍കിയ 13 ഇനങ്ങളുടെ വില്‍പനയിലൂടെ 80. 27 കോടി രൂപയാണ് ലഭിച്ചത്. സബ്‌സിഡി നല്‍കിയതിലൂടെ ഉണ്ടായ 27.53 കോടി രൂപയുടെ നഷ്ടം സഹിച്ചാണ് വില്‍പന നടത്തിയത്. നോണ്‍ സബ്‌സിഡി സാധനങ്ങള്‍ ഓണച്ചന്തയുടെ ഭാഗമായി 30 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുകയുണ്ടായി. 35.10 കോടി രൂപയുടെ നോണ്‍ സബ്‌സിഡി ഇനങ്ങള്‍ ഓണച്ചന്തകളിലൂടെ വില്‍ക്കാനായി. കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നു ലഭ്യമാക്കിയ ഇനങ്ങള്‍ക്കു പുറമേ പ്രാദേശികതല ഉല്‍പന്നങ്ങള്‍ കൂടി വിറ്റഴിച്ചതായും സഹകരണ മന്ത്രി വ്യക്തമാക്കി. ഇവയുടെ വില്‍പനയിലൂടെ ലഭിച്ചത് 49.90 കോടി രൂപയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss