|    Jul 23 Sun, 2017 4:23 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓണമുണ്ണാന്‍ ജൈവ പച്ചക്കറിയുമായി കുടുംബശ്രീ പൊലിവ് പദ്ധതി

Published : 24th August 2016 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: കുടുംബശ്രീയുടെ 18ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലിവ് എന്ന പേരില്‍ ജൈവപച്ചക്കറി ഉല്‍പാദിപ്പിക്കുന്നു. ഭേക്ഷ്യാല്‍പാദന പ്രക്രിയയില്‍ എല്ലാ കുടുംബങ്ങളെ യും പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ ശ്രീ മിഷന്‍ പൊലിവ് കാര്‍ഷിക വികസന പദ്ധതി നടപ്പാക്കിയത്.
ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാവുകയാണ് ഈ പദ്ധതി. കാസര്‍കോട് ജില്ലയില്‍ കുടുംബശ്രീയുടെ 11,000ഓളം അയല്‍കൂട്ടങ്ങള്‍ 300 ഏക്കര്‍ സ്ഥലത്താണ് ജൈവ പച്ചക്കറി ഉല്‍പാദിപ്പിച്ചത്. രണ്ടുലക്ഷത്തില്‍പരം കുടുംബശ്രീ അംഗങ്ങള്‍ ഈ പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട്. മൂന്ന് സെന്റ് സ്ഥലത്ത് അയല്‍കൂട്ടങ്ങളുടെ നേതൃത്വത്തില്‍ വിവിധതരം പച്ചക്കറികള്‍ കൃഷിചെയ്തിരുന്നു. ഇതിന്റെ വിളവെടുപ്പ് ഇപ്പോള്‍ നടന്നുവരുകയാണ്.
ചീര, വെണ്ട, കക്കിരി, മുളക്, പയര്‍, കറിവേപ്പില, വഴുതന, പടവലം, പപ്പായ എന്നിവയാണ് ഉല്‍പാദിപ്പിച്ചത്. കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ആവശ്യമായ പച്ചക്കറികള്‍ എത്തുന്നത്.
ജൈവ ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ചതോടെ ജൈവ പച്ചക്കറി കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യുമെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക തേജസിനോട് പറഞ്ഞു. കുടുംബശ്രീയുടെ 18ാം വാര്‍ഷികാഘോഷപരിപാടി അടുത്തമാസം നടക്കും.
വീടുകളില്‍ ഒതുങ്ങിക്കൂടിയിരുന്ന വീട്ടമ്മമാര്‍ ഇപ്പോള്‍ കുടുംബശ്രീയുടെ പച്ചക്കറികൃഷിയില്‍ വ്യാപൃതരായിരിക്കുകയാണ്. ഓണത്തിന് ജൈവ പച്ചക്കറി വിപണിയില്‍ ഇറക്കുന്നതോടെ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വിഷപച്ചക്കറികളുടെ വരവ് കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ മിഷന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക