|    Jan 19 Thu, 2017 10:35 pm
FLASH NEWS

ഓണപ്പരീക്ഷ സപ്തംബര്‍ ആദ്യവാരം

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം: പ്ലസ്‌വണ്‍ ഒഴികെ ഒന്നുമുതല്‍ 12വരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷ സപ്തംബര്‍ ആദ്യവാരം നടക്കും. ഓണത്തിന് മുമ്പ് സപ്തംബര്‍ ഒന്നിന് ആരംഭിച്ച് 12 വരെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരീക്ഷാ ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, സപ്തംബര്‍ രണ്ടിന് പണിമുടക്ക് നടക്കുന്നതിനാല്‍ മൂന്നിന് പരീക്ഷ ആരംഭിച്ചാല്‍ മതിയെന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്. ഇന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ചേരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും. പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭഘട്ടത്തിലായതിനാല്‍ പതിവുപോലെ ഇക്കുറിയും ഓണപ്പരീക്ഷയില്ല.
പ്ലസ്ടു പരീക്ഷകളും ഹൈസ്‌കൂള്‍ പരീക്ഷകള്‍ക്കൊപ്പം നടത്താനാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ തീരുമാനം. ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പര്‍ ഇക്കുറി സര്‍ക്കാര്‍ നേരിട്ട് അച്ചടിച്ച് നല്‍കും. ഇതിനായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എംഎസ് ജയയെ ചുമതലപ്പെടുത്തി.
നിലവില്‍ അധ്യാപകസംഘടനകളാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത്. പ്ലസ്‌വണ്‍, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നേരിട്ടായിരിക്കും നടത്തുക. ഫെബ്രുവരിയിലാണ് മോഡല്‍ പരീക്ഷകള്‍. പുതിയ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള പരിശീലനം ഓണത്തിനുമുമ്പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. ഡയറക്ടര്‍ എം എസ് ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍മാരും അധ്യാപകസംഘടനാ നേതാക്കളും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക