|    Jan 21 Sat, 2017 2:14 pm
FLASH NEWS

ഓണപ്പരീക്ഷ: ആഗസ്ത് 29 മുതല്‍

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ ആഗസ്ത് 29ന് ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗം തീരുമാനിച്ചു. മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകളില്‍ പാദവാര്‍ഷിക പരീക്ഷ ഒക്ടോബര്‍ 15ന് ആരംഭിച്ച് 22ന് അവസാനിക്കും.  സപ്തംബര്‍ രണ്ടിന് പണിമുടക്കും അഞ്ചിന് അധ്യാപക ദിനവും ആയതിനാലാണു പരീക്ഷാ കലണ്ടറില്‍ നിന്നു വ്യത്യസ്തമായി രണ്ടുദിവസം മുമ്പ് പരീക്ഷകള്‍ ആരംഭിക്കുന്നത്. അധ്യാപക ദിനത്തിന് പരീക്ഷ  ഉണ്ടാവില്ലെങ്കിലും സ്‌കൂളുകള്‍ക്കു പ്രവൃത്തിദിനമായിരിക്കും.  സപ്തംബര്‍ രണ്ടിന് പരീക്ഷ നടത്താന്‍ സാങ്കേതികമായി ടൈംടേബിള്‍ ഉണ്ടാവുമെങ്കിലും പണിമുടക്കുദിവസം പരീക്ഷ മാറ്റേണ്ടിവന്നാല്‍ അവ എട്ടിന് നടക്കും. ഒമ്പതിന് സ്‌കൂളുകളില്‍ ഓണാഘോഷം നടത്തിയശേഷം 10 മുതല്‍ 18 വരെ ഓണാവധി.ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ ചോദ്യപേപ്പര്‍ എസ്എസ്എ തയ്യാറാക്കും.  ആഗസ്ത് 20ന് ആദ്യ ക്ലസ്റ്റര്‍ യോഗം നടത്താനും തീരുമാനമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക