|    Jan 16 Mon, 2017 10:58 pm
FLASH NEWS

ഓണപ്പരീക്ഷ അടുത്തിട്ടും അധ്യാപക ഒഴിവ് നികത്തിയില്ല

Published : 30th July 2016 | Posted By: SMR

ചെറുപുഴ: ഓണപ്പരീക്ഷ അടുത്തിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. മലയോര മേഖലയിലെ നിരവധി സ്‌കൂളുകള്‍ ആവശ്യത്തിന് അധ്യാപകരില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും മലയോരത്തെ പല സ്‌കൂളുകളിലും അധ്യാപക ഒഴിവ് നികത്തിയിട്ടില്ല. 540 കുട്ടികള്‍ പഠിക്കുന്ന മണക്കടവ് ശ്രീപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനാധ്യാപിക ഉള്‍പ്പെടെ 23 പേര്‍ വേണ്ടിടത്ത് 13 പേര്‍ മാത്രമാണുള്ളത്.
പ്രധാന വിഷയങ്ങളായ കണക്ക്, ബയോളജി, ഫിസിക്‌സ്, സോഷ്യല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടെ പത്തോളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തില്‍ പിടിഎ നിയമിച്ച അധ്യാപകരുള്ളതിനാല്‍ മാത്രമാണ് ഇപ്പോള്‍ പഠനം മുടങ്ങാതിരിക്കുന്നത്. പുതിയ പാഠ്യപദ്ധതിയുമായി യാതൊരു പരിശീലനവും ലഭിക്കാത്തവരാണ് ഈ അധ്യാപകര്‍. ഇത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. താല്‍ക്കാലിക അധ്യാപകര്‍ക്ക് പ്രതിമാസം കൊടുക്കേണ്ട വേതനം രക്ഷകര്‍ത്താക്കളും അധ്യാപകരും പങ്കിട്ടെടുക്കുകയാണ്. ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇത്തരത്തില്‍ നിയമനം നടത്തുന്ന അധ്യാപകര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കിയിരുന്നെങ്കിലും പുതിയ അധ്യയന വര്‍ഷം മുതല്‍ അതും ലഭിക്കുന്നില്ല. എഇഒ, ഡിഡിഇ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടല്ല. രണ്ടു പുനരധിവാസ കോളനികളില്‍ നിന്നുള്‍പ്പെടെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആവശ്യത്തിന് അധ്യാപകരെ എത്രയും പെട്ടെന്ന് നിയമിക്കണമെന്നാവശ്യപെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് അധ്യാപക രക്ഷകര്‍തൃ സമിതിയും നാട്ടുകാരും.——

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക