|    Oct 19 Fri, 2018 4:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓണനാളുകളില്‍ റെക്കോഡ് മദ്യവില്‍പന : ഉത്രാടദിനത്തില്‍ മാത്രം കുടിച്ചത് 71.17 കോടിയുടെ മദ്യം

Published : 6th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഓണനാളുകളില്‍ വീണ്ടും കുടിച്ച് റെക്കോഡിട്ട് കേരളം. 29.45 കോടിയുടെ വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ ഓണക്കാലത്ത് ബിവറേജസ് കോര്‍പറേഷന് ഉണ്ടായിരിക്കുന്നത്. ഇത്തവണ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റാണ് ഓണക്കുടി—യില്‍ കേരളത്തില്‍ മേല്‍ക്കൈ നേടിയത്. കഴിഞ്ഞ വര്‍ഷം അത്തം മുതല്‍ ഉത്രാടം വരെ 411.14 കോടിയുടെ വില്‍പനയായിരുന്നു നടന്നത്. ഈ വര്‍ഷം ഇതേ കാലയളവില്‍ വില്‍പന 440.60 കോടിയായി ഉയര്‍ന്നു. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്‍പന. 71.17 കോടിയുടെ മദ്യമാണ് ഉത്രാടദിനത്തില്‍ മലയാളികള്‍ കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 59.51 കോടി ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇടതു സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്നതോടെ കൂടുതല്‍ ബാറുകള്‍ തുറന്നിരുന്നു. ഇതു മദ്യവില്‍പന കൂട്ടി. എന്നാല്‍, സംസ്ഥാന-ദേശീയ പാതയോരത്തെ മദ്യശാലകള്‍ സുപ്രിംകോടതി നിരോധിച്ചതോടെ ബെവ്‌കോയുടെ 25 ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടിവന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss