|    Jul 22 Sun, 2018 12:39 pm
FLASH NEWS

ഓണനാളുകളില്‍ മില്‍മയില്‍ റെക്കോഡ് പാല്‍വില്‍പന

Published : 7th September 2017 | Posted By: fsq

 

അമ്പലപ്പുഴ: ഓണ നാളുകളില്‍ പുന്നപ്ര മില്‍മയില്‍ റെക്കോഡ് പാല്‍ വില്‍പന. ഉത്രാടദിനത്തില്‍ 178953 രൂപയുടെ പാലാണ് വിറ്റഴിഞ്ഞത്.കഴിഞ്ഞവര്‍ഷം ഇത് 1741 27 രൂപയായിരുന്നു. ഉത്രാടദിനത്തില്‍ ആകെ 162451 ലിറ്റര്‍ പാലാണ് വിറ്റഴിച്ചത്.ഇതില്‍ 130439 ലിറ്റര്‍ പാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം ക്ഷീര സംഘത്തില്‍ നിന്നായി സംഭരിച്ച 32012 ലിറ്ററിന് പുറമെയാണ് തമിഴ്‌നാട്ടില്‍ നിന്നു കൂടി പാല്‍ എത്തിച്ച് മില്‍മ ഓണനാളുകള്‍ തള്ളി നീക്കിയത്.തിരുവോണ ദിവസം 150000 രൂപയുടെയും അവിട്ടം ദിനത്തില്‍ 112067 രൂപയുടെ പാലാണ് വിറ്റഴിച്ചത്.        കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ധനവാണ് ഇക്കുറി ഉത്രാടം,          തിരുവോണം, അവിട്ടം നാളുകളില്‍ ഉണ്ടായത്.പാല്‍ കൂടാതെ തൈര്, നെയ്യ്,വെണ്ണ, പേട, ഐസ്‌ക്രീം, ചോക്ലേറ്റ്, മില്‍മ പ്ലസ്, പാലാട മിക്‌സ് തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളിലും റെക്കോര്‍ഡ് വില്‍പനയാണുണ്ടായത്. പാല്‍ വിതരണത്തില്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ നേരത്തെ തന്നെ മില്‍മ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നു എന്ന് ഡയറക്ടര്‍ കരുമാടി മുരളി പറഞ്ഞു. ഓണക്കാലത്ത് പാല്‍ വിതരണം സുഗമമാക്കാനാണ് തമിഴ്‌നാടിനെ ആശ്രയിച്ചത്. മില്‍മയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത്തവണ റെക്കോര്‍ഡ് വില്‍പനക്ക് കാരണമായതെന്നും മുരളി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss