|    Oct 19 Fri, 2018 1:26 pm
FLASH NEWS

ഓണദിനത്തില്‍ പുനര്‍ജനിയുമായി നിത്യാനന്ദ എന്‍ജിനീയറിങിലെ വിദ്യാര്‍ഥികള്‍

Published : 6th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ഓണദിനത്തില്‍ കര്‍മ്മനിരതരായി സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ആശുപത്രി ഉപകരണങ്ങള്‍ നന്നാക്കുന്ന തിരക്കിലായിരുന്നു 57ഓളം വരുന്ന എന്‍എസ്എസ് വളണ്ടിയര്‍മാര്‍. ആശുപത്രിയിലെ 32 ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണങ്ങളാണ് വിദ്യാര്‍ഥികള്‍ നന്നാക്കുന്നത്. ഏഴ് ദിവസങ്ങളിലായി ബല്ല സ്‌കൂളില്‍ നടക്കുന്ന എന്‍എസ്എസ് ക്യാംപിന്റെ ഭാഗമായി എട്ട് യൂനിറ്റുകളായി തിരിച്ചാണ് ഉപകരണങ്ങള്‍ നന്നാക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തത് കൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുന്നതിനാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ കഴിഞ്ഞ വര്‍ഷംമുതല്‍ പദ്ധതി രൂപകല്‍പന ചെയ്തത്. ഈ പദ്ധതിയുടെ കഴിഞ്ഞവര്‍ഷത്തെ വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷവും പദ്ധതി സജീവമാക്കിയത്. യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിനായി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാണ് പുനര്‍ജനി പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്നത്. ഈമാസം എട്ട് വരെ നടക്കുന്ന ക്യാംപില്‍ ഓപറേഷന്‍ തിയേറ്ററിലേതുള്‍പ്പെടെ ആശുപത്രിയിലെ കേടായതും ഉപയോഗശൂന്യവുമായതുമായ മുഴുവന്‍ ഉപകരണങ്ങളും പുനര്‍നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രോഗ്രാം ഓഫിസറായ ജി അര്‍ജുന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എന്‍എസ്എസ് വളണ്ടിയര്‍മാര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ആശുപത്രിയിലെ ഉപകരണങ്ങള്‍ പെയിന്റടിച്ചും നന്നാക്കിയും പുനര്‍ജനി പദ്ധതിയെ സജീവമാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss