|    Jan 20 Fri, 2017 3:17 pm
FLASH NEWS

ഓണത്തിരക്ക്: നഗരം സുരക്ഷാവലയത്തില്‍

Published : 11th September 2016 | Posted By: SMR

തിരുവനന്തപുരം: ഓണത്തിരക്കു നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുമായി നഗരത്തില്‍ പോലിസ് പരിശോധന ശക്തമാക്കി. സുരക്ഷയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. 24 മണിക്കൂറും ശക്തമായ പോലിസ് പട്രോളിങാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ജനത്തിരക്കു കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലങ്ങളിലും സുരക്ഷാ കാമറകള്‍ സ്ഥാപിക്കും.
ഷാഡോ പോലിസിനെ വിന്യസിക്കുകയും ചെയ്യും. ഇതിനു പുറമെ ക്രിമിനലുകളെയും സാമൂഹിക വിരുദ്ധരെയും നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. ഓണക്കാലത്ത് ഗുണ്ട, മാഫിയ സംഘങ്ങളില്‍ നിന്നു പൊതുജനങ്ങള്‍ നേരിടുന്ന ഭീഷണി ഒഴിവാക്കുന്നതിനായി ഗൂണ്ടാ നിയമപ്രകാരമുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയതായും സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. കഞ്ചാവു വില്‍പ്പന, വ്യാജമദ്യ നിര്‍മാണം, വില്‍പ്പന എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പുമായി ചേര്‍ന്നു വ്യാപകമായ പരിശോധന നടത്തും. കൂടാതെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.  ഓണക്കാലത്ത് അക്രമവും മോഷണവും കണ്ടെത്താനും നിരീക്ഷണത്തിനുമായി ഹെലികാം ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ ഔദ്യോഗിക ഓണാഘോഷം നടക്കുന്ന തലസ്ഥാനത്തു വിദേശികളും വിവിഐപികളുമെത്തും. ഇക്കാലയളവില്‍ ആകാശനിരീക്ഷണത്തിന് ഹെലികാമുകള്‍ വാടകയ്‌ക്കെടുക്കാന്‍ എഡിജിപി ബി സന്ധ്യയുടെ അധ്യക്ഷതയില്‍ ചേ ര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. തലസ്ഥാനത്തു സുരക്ഷയൊരുക്കാന്‍ 2000 പോലിസുകാരെ നിയോഗിക്കും. 12 മുതല്‍ അധികം സേനാ ംഗങ്ങളെ വിന്യസിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും സായുധ ബറ്റാലിയനുകളില്‍ നിന്നും കൂടുതല്‍ സേനയെ തലസ്ഥാനത്ത് എത്തിക്കാനാണു തീരുമാനം. ഇതോടൊപ്പം ഷാഡോ പോലിസ് സംഘങ്ങളെയും തലസ്ഥാനത്തു വിന്യസിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക