|    Jan 20 Fri, 2017 12:53 am
FLASH NEWS

ഓണത്തിന് 4000 ജൈവ പച്ചക്കറി സ്റ്റാളുകള്‍ തുറക്കും: മന്ത്രി

Published : 5th August 2016 | Posted By: SMR

അടൂര്‍: ഓണത്തിന് സര്‍ക്കാര്‍ മേഖലയില്‍ 4000 ജൈവ പച്ചക്കറി സ്റ്റാളുകള്‍ തുറക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 40,000 കുടുംബങ്ങളില്‍ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയും ഏഴംകുളം, കൊടുമണ്‍, ഏറത്ത് ഗ്രാമപ്പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന കേരഗ്രാം പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസ്, സഹകരണ വകുപ്പ് വഴിയാവും പച്ചക്കറികള്‍ വിപണിയിലെത്തിക്കുക. നാട്ടിലെ പച്ചക്കറികള്‍ അര്‍ഹമായ വില കിട്ടാത്ത സാഹചര്യം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഓരോ ജില്ലയിലും കൃഷി ചെയ്യുന്ന സ്ഥലം, ഏതൊക്കെ കൃഷി തുടങ്ങിയ വിവരങ്ങളടങ്ങിയ മാപ്പ് തയാറാക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരിശുനിലങ്ങളില്‍ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി കൃഷിയിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആനിശാമുവേല്‍ പദ്ധതി വിശദീകരിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, അശോകന്‍ കുളനട, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി മുരുകേശ്, അഡ്വ.ആര്‍ ബി രാജീവ് കുമാര്‍, ബി സതികുമാരി, ബിനിലാല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വിജു രാധാകൃഷ്ണന്‍, പ്രീതി രമേശ്, മനോജ് കുമാര്‍, എ ആര്‍ അജീഷ് കുമാര്‍, കുഞ്ഞന്നാമ്മക്കുഞ്ഞ്, പ്രീത രമേഷ്, മനോജ് കുമാര്‍, എ ആര്‍ അജീഷ് കുമാര്‍, പ്രസന്ന വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാ രാജന്‍, ബിഡിഒ ശിവദാസന്‍പിളള സംസാരിച്ചു.
പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക് മന്ത്രി പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. 2014-15 വര്‍ഷത്തെ മികച്ച അങ്കണവാടി വര്‍ക്കറിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രമാദേവി (കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത്), ലളിതാമണി (പള്ളിക്കല്‍), ഹെല്‍പ്പര്‍ മാര്‍ക്കുള്ള അവാര്‍ഡ് നേടിയ സുശില (ഏഴംകുളം), ജി രാജി കടമ്പനാട് എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക