|    Oct 20 Sat, 2018 1:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓണത്തിന് ഹോര്‍ട്ടി കോര്‍പിന്റെ വിറ്റുവരവ് 11.6 കോടി

Published : 6th September 2017 | Posted By: fsq

 

കൊച്ചി: ഓണത്തിനു ഹോര്‍ട്ടികോര്‍പിന്റെ വിറ്റുവരവ് 11.6 കോടി രൂപയാണെന്ന് ചെയര്‍മാന്‍ വിനയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിപണി ഇടപെടല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി. ഇതുപോലെ വിപണിയില്‍ ഇടപെട്ട സാഹചര്യം മുമ്പുണ്ടായിട്ടില്ല. 4571 സ്റ്റാളുകള്‍ക്കാണ് പച്ചക്കറി സപ്ലൈ ചെയ്തത്. മൊത്തം 20 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ഹോര്‍ട്ടികോര്‍പിനു മാത്രം 11.6 കോടി രൂപയുടെ വിറ്റുവരവുണ്ടായി. 5.7 ടണ്‍ പച്ചക്കറിയാണ് നല്‍കാനായത്. കര്‍ഷകര്‍ക്കും ഗുണമുണ്ടായി. കേരളത്തില്‍ വേണ്ടത്ര ഉല്‍പാദനമില്ലാത്തതിനാല്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നു പച്ചക്കറി ശേഖരിച്ചു. കര്‍ഷകര്‍ക്ക് 10 ശതമാനം വില കൂട്ടി നല്‍കി 30 ശതമാനം വിലക്കുറവിലാണ് വിപണിയില്‍ വിറ്റത്. ഇതുമൂലം മറ്റു കച്ചവടക്കാരും വില കുറയ്‌ക്കേണ്ടിവന്നു. ഈയൊരു ഉദ്യമത്തില്‍ സഹകരിച്ച സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബ്രാന്‍ഡ് അംബാസഡറായ സിനിമാ താരം മഞ്ജു വാര്യര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. മട്ടുപ്പാവിലെ കൃഷി വര്‍ധിപ്പിക്കാന്‍ ഹോര്‍ട്ടികോര്‍പ് പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുകാര്‍ക്ക് ആവശ്യത്തിനു പച്ചക്കറി ലഭിക്കുകയും ബാക്കി വില്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാല്‍ അതു വിപ്ലവകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss