|    Aug 22 Tue, 2017 10:55 am
FLASH NEWS
Home   >  Kerala   >  

ഓണത്തിന് ഓണ്‍ലൈന്‍വഴി മദ്യവില്‍പ്പന

Published : 18th August 2016 | Posted By: mi.ptk

CONSUMER-FED.

തിരുവനന്തപുരം: ബിവറേജസുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ ഓണത്തിന് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ബില്ലുമായി ഉപഭോക്താവിന് നേരിട്ട് വന്ന് മദ്യം വാങ്ങാനുള്ള അവസരമൊരുക്കാനാണ് കണ്‍സ്യൂമര്‍ഫെഡ് ഉദ്ദേശിക്കുന്നത്.ഔട്ട്‌ലറ്റുകള്‍ വഴിയുള്ള മദ്യവില്‍പന കൂട്ടാനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്ന പുതിയ തീരുമാനങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും.
യുഡിഎഫിന്റെ മദ്യനയത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. നേരത്തെയുള്ള മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്നും മദ്യനയത്തില്‍ മാറ്റം വേണമെന്നും ടൂറിസം മന്ത്രി എസി മൊയ്തീന്‍ പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക