|    Aug 17 Fri, 2018 2:49 am
Home   >  Todays Paper  >  Page 4  >  

ഓണത്തിന് ഒരു മുറം പച്ചക്കറി : മികച്ച കൃഷിക്ക് ഒരു ലക്ഷം സമ്മാനം

Published : 29th June 2017 | Posted By: fsq

 

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി മികച്ച കൃഷിക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. എല്ലാ വീട്ടിലും കുറഞ്ഞത് അഞ്ച് ഇനം പച്ചക്കറിയെങ്കിലും ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.  ഏറ്റവും നന്നായി പദ്ധതി നടപ്പാക്കുന്ന കുടുംബത്തിന് അല്ലെങ്കില്‍ ഗ്രൂപ്പിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും.  രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50,000, 25,000 രൂപ വീതം നല്‍കും.  ജില്ലാതലത്തില്‍ സമ്മാനാര്‍ഹരാവുന്നവര്‍ക്ക് 15,000, 7,500, 5,000 രൂപ നിരക്കിലാണ് സമ്മാനം.    സ്വന്തം ഉല്‍പാദനം വിപണനം എന്നീ രണ്ടു മേഖലകളില്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതിയാണിത്.  പദ്ധതി നടത്തിപ്പിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് തുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss