|    Aug 15 Wed, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വെള്ളത്തിലായി

Published : 7th August 2018 | Posted By: kasim kzm

നാദാപുരം: കേരള കൃഷിവകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വെള്ളത്തിലായി. മാസത്തിലേറെയായി പെയ്ത കനത്ത മഴയാണ് പദ്ധതി നടത്തിപ്പ് അവതാളത്തിലാക്കിയത്. ചിലയിടങ്ങളില്‍ വിത്തിട്ടെങ്കിലും പലേടത്തും വിത്തു വിതയ്ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇതോടെ ഇക്കൊല്ലത്തെ ഓണത്തിന് ഇതരസംസ്ഥാനത്തെ പച്ചക്കറികള്‍ തന്നെ ആശ്രയിക്കേണ്ടിവരും.
സംസ്ഥാന കൃഷിവകുപ്പ് സുജലം സഫലം എന്ന പേരിലാണ് ഇക്കുറി പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയങ്ങള്‍ വഴിയും കുടുംബശ്രീ യൂനിറ്റുകള്‍, അയല്‍ക്കൂട്ട സമിതികള്‍, പാടശേഖര സമിതികള്‍ വഴിയുമാണ് വിത്തു നല്‍കിയത്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍, പിന്നീട് ദിവസങ്ങള്‍ക്കു ശേഷമാണ് കൃഷിഭവന്‍ മുഖേന വിദ്യാ ര്‍ഥികള്‍ക്കും മറ്റും വിത്ത് വിതരണം ചെയ്തത്. സുരക്ഷിത പച്ചക്കറികൃഷി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിയ പദ്ധതിയാണ് കനത്ത മഴ കാരണം നടപ്പാക്കാന്‍ കഴിയാതെ പോയത്.
തെക്കന്‍ കേരളത്തിലെ പലേടത്തും നേരത്തേ ലഭിച്ച വിത്ത് വിദ്യാര്‍ഥികള്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍, പിന്നീട് കനത്ത മഴയില്‍ ചെടികള്‍ പൂ ര്‍ണമായും നശിച്ചു. അതേസമയം, വടക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ വൈകി മാത്രമാണ് സ്‌കൂളുകള്‍ വഴി വിത്ത് നല്‍കിയത്. ഒരുമാസത്തിലേറെയായി പെയ്ത ശക്തമായ മഴയില്‍ വിത്ത് നടാന്‍പോലും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മഴ അല്‍പം മാറിനിന്നിട്ടുണ്ടെങ്കിലും ഇനി വിത്തിറക്കിയാലും ഓണത്തിന് പച്ചക്കറി ലഭിക്കില്ല. കഴിഞ്ഞ വര്‍ഷം ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വഴി കേരളത്തിലെ പച്ചക്കറി വിപണിയില്‍ ടണ്‍കണക്കിന് പച്ചക്കറി എത്തിയിരുന്നു.
സ്‌കൂള്‍ വഴിയുള്ള പച്ചക്കറികൃഷിക്കായി ലക്ഷക്കണക്കിനു രൂപയാണ് കൃഷിവകുപ്പ് നീക്കിവച്ചിട്ടുള്ളത്. കൃഷി നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്‍ നഷ്ടമാണ് ഇതുമൂലമുണ്ടാവുന്നത്. മാത്രമല്ല, കേരളത്തിലെ പച്ചക്കറി വിപണി ഈ ഓണക്കാലത്ത് ഇതരസംസ്ഥാന കച്ചവടക്കാരുടെ നിയന്ത്രണത്തിലാവും. ഇതുമൂലം വിഷം തളിച്ച പച്ചക്കറി ഉപയോഗിക്കേണ്ടിവരുമെന്നു മാത്രമല്ല, വന്‍ വിലക്കയറ്റവും ഉണ്ടാവാനിടയുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss