|    Dec 17 Sun, 2017 11:51 am
FLASH NEWS

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്കു തുടക്കമായി

Published : 15th July 2017 | Posted By: fsq

 

പന്തളം: കൃഷി വകുപ്പ് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെയും ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത  വഹിച്ചു. പദ്ധതിക്കാവശ്യമായ വിത്തുകളും തൈകളും എംഎല്‍എ വിതരണം ചെയ്തു. സ്‌കൂള്‍ പച്ചക്കറി തോട്ടങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അടുക്കള തോട്ടങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും തരിശുനില ഭൂമിക്കും പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു. പച്ചക്കറി തൈകളോടു കൂടി ഗ്രോബാഗുകളും ആവര്‍ത്തന കൃഷിക്കുള്ള പച്ചക്കറി തൈകളും വിതരണം ചെയ്തു. പച്ചക്കറി ക്ലസ്റ്ററുകളുടെ ഇന്‍ഷ്വറന്‍സിനും ചടങ്ങില്‍ തുടക്കമായി. കൃഷി ഡെപ്യുട്ടി ഡയറക്ടര്‍  സുജാ ജോര്‍ജ് പദ്ധതി വിശദീകരിച്ചു. ജില്ലയിലെ എല്ലാ ഗ്രാമബ്ലോക്ക് പഞ്ചായത്തുകളിലും ഇന്ന് വിത്തു വിതരണം പൂര്‍ത്തിയാക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ  തങ്കമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സക്കറിയാ വര്‍ഗീസ്, ജയന്തി കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാമള കുമാരി, തോമസ് വര്‍ഗീസ്, രഘു പെരുമ്പുളിക്കല്‍, അനിതാ മധു, മോനി ബാബു, രാജേഷ് കുമാര്‍, ജയ ദേവി, മധുസൂദനന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജ്യോതിഷ് ജേക്കബ്, എ ഡി. ഷീല, കൃഷി ഓഫീസര്‍ എസ് ശ്രീകുമാര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss