|    Apr 24 Tue, 2018 12:10 pm
FLASH NEWS

ഓണത്തിന് ഒരുമുറം പച്ചക്കറി; ജില്ലയില്‍ 98 ലക്ഷം രൂപയുടെ പദ്ധതി

Published : 13th July 2017 | Posted By: fsq

 

കോട്ടയം: ഓണത്തിന് ആവശ്യമായ പച്ചക്കറി വീടുകളില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനു ജില്ലയില്‍ 98 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. കൂടാതെ വീടുകളില്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്നതിന് ഓണത്തിന് ഒരുപറ നെല്ലും എന്ന പരിപാടിയും നടപ്പാക്കുന്നുണ്ട്.  ഇതിനായി 100 ഹെക്ടര്‍ സ്ഥലത്ത് കരനെല്ല് കൃഷി ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിത്ത് വിതരണവും വിതയും പൂര്‍ത്തിയായി. കരനെല്ല് കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 10,000 രൂപ കര്‍ഷകര്‍ക്ക് നല്‍കും. കമ്പോസ്റ്റ് നിര്‍മ്മാണത്തിന് 2500 രൂപയും ഡ്രിപ്പ്‌വിക്ക് ജലസേചന സംവിധാനം ഒരുക്കുന്നതിന് 2000 രൂപയും പമ്പുസെറ്റ് സ്ഥാപിക്കുന്നതിന് 10,000 രൂപയും നല്‍കും.തരിശുനിലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30,000 രൂപയും 5 ഹെക്ടറില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75,000 രൂപ വീതവും ധനസഹായം നല്‍കും. കാര്‍ഷിക കൂട്ടായ്മകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് നഴ്‌സറികള്‍ തുടങ്ങുന്നതിനും പെര്‍ട്ടിഗേഷന്‍ യൂനിറ്റ് സീറോ എനര്‍ജി കൂള്‍ ചേമ്പര്‍, കുമ്മായം, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവയുടെ വിതരണം മൂല്യവര്‍ധിത യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനും സ്‌കൂളുകളിലും സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss