|    Aug 23 Wed, 2017 1:49 pm
FLASH NEWS

ഓണത്തിന് ഇനി ഒരുമാസം: ബോണസ് നിശ്ചയിക്കാനുള്ള നടപടികള്‍ വൈകുന്നു

Published : 3rd August 2017 | Posted By: fsq

 

കൊല്ലം:  ഓണത്തിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ കശുവണ്ടി മേഖലയില്‍ ബോണസ് ആനുകൂല്യം നിശ്ചയിക്കുന്നതിനുള്ള കരാര്‍ നടപടികള്‍ വൈകുന്നു. കശുവണ്ടി വ്യവസായത്തിലെ ബോണസ് കരാറും കുടിശിഖ ആനുകുല്യങ്ങളും നല്‍കുന്നതിന് കഴിഞ്ഞ വര്‍ഷം കരാര്‍ ഉണ്ടായിട്ടില്ല. ഇക്കൊല്ലം കരാര്‍ ഉണ്ടാക്കേണ്ട സമയം വൈകിയിട്ടും സര്‍ക്കാര്‍ ഇതിനുള്ള നടപടി തുടങ്ങിയില്ല. ഡിസംബര്‍ 30 ന് മുമ്പ് കഴിഞ്ഞ വര്‍ഷത്തെ കരാര്‍ വ്യവസ്ഥകള്‍ ഉണ്ടാക്കാമെന്ന് ഐആര്‍സി തീരുമാനം എടുത്തിരുന്നെങ്കിലും ഇത് ഇനിയും നടപ്പിലായിട്ടില്ല. ഈ സാഹചര്യത്തില്‍2016 ലേയും 2017 ലേയും കരാര്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. കരാര്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിന് വ്യവസായത്തിലെ പ്രതിസന്ധി പറഞ്ഞ് തീരുമാനം എടുക്കാതെ മാനേജുമെന്റുകള്‍ നിസഹരിക്കുകയും നീട്ടികൊണ്ടുപോകുകയുമാണെന്ന് സിഐടിയും ആരോപിച്ചു. 2017 ലേയും ബോണസും കരാര്‍ വ്യവസ്ഥകളും കുടിശിഖ ആനുകുല്യങ്ങളും നല്‍കുന്നതിന് ഐആര്‍സി വിളിച്ചുചേര്‍ത്ത് അടിയന്തമായി എഗ്രിമെന്റ് ഉണ്ടാക്കുകയും നടപ്പിലാക്കുകയും വേണമെന്നും യോഗങ്ങളില്‍ പങ്കെടുക്കാത്ത ഫാക്ടറി ഉടമകളുടെ പ്രതിനിധികള്‍ക്കെതിരേ ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കേരളാ കാഷ്യൂ വര്‍ക്കേഴ്‌സ് സെന്റര്‍(സിഐടിയു) യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് കെ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ കാസിം സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക