|    Aug 20 Sun, 2017 9:02 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഓണത്തിനും പെരുന്നാളിനുമായി യുഎഇയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

Published : 10th August 2017 | Posted By: fsq

 

ഷാര്‍ജ: ഓണം, വലിയ പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍നിന്നും അവധി കഴിഞ്ഞെത്തുന്ന യാത്രക്കാരുടെ തിരക്ക്് ഒഴിവാക്കാനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയില്‍നിന്നു 40 അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ യുഎഇ കണ്‍ട്രി മാനേജര്‍ തേജസിനോട്്് പറഞ്ഞു. ഷാര്‍ജയില്‍നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ന്യൂഡല്‍ഹി എന്നീ വിമാനത്താവളങ്ങളിലേക്കായിട്ടാണ് അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നത്. ആഗസത് 22 മുതല്‍ സപ്തംബര്‍ 4 വരെയാണ് അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നത്.  ഓരോ വിമാനത്തിലും 186 സീറ്റുകള്‍ വീതമാണുള്ളത്. തിരുവനന്തപുരത്തുനിന്ന് 16 വിമാനങ്ങളും കോഴിക്കോട്ടുനിന്ന് 14, കൊച്ചിയില്‍നിന്ന് 6, ന്യൂഡല്‍ഹിയില്‍നിന്ന് 4 എന്നീ അധിക വിമാനങ്ങളാണ് സര്‍വീസ് നടത്തുക.10 ലക്ഷത്തോളം മലയാളികള്‍ താമസിക്കുന്ന യുഎഇയിലെ വിമാനത്താവളങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് ആഴ്ചയില്‍ 150 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക