|    Jan 21 Sat, 2017 12:03 pm
FLASH NEWS

ഓണക്കാല പച്ചക്കറി വിപണിയില്‍ കൃഷിവകുപ്പ് ഇടപെടും: മന്ത്രി

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: പച്ചക്കറി വിപണിയില്‍ കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കൃഷിവകുപ്പിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കൃഷി -അനുബന്ധമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ഓണക്കാലത്ത് തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം 1350 പച്ചക്കറി വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികള്‍ വളരെ ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഫാം ഫ്രഷ് കേരള എന്ന ബ്രാന്‍ഡ് പേരിലുള്ള പച്ചക്കറികളാണ് വിപണിയിലെത്തിക്കുക. ജില്ലാതലത്തില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറികള്‍ സംഭരിക്കും. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 2500 മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പാദനം പ്രതീക്ഷിക്കുന്നു. ഇതും കൃഷിവകുപ്പിന്റെ നാടന്‍ വിപണി വഴി വിറ്റഴിക്കുന്നതായിരിക്കും. സഹകരണവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ പരിപൂര്‍ണമായ സഹായം ഉദ്യമത്തിന് ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് ആരംഭിക്കുന്ന ഇത്തരം വിപണികള്‍ വര്‍ഷം മുഴുവന്‍ ആഴ്ച ചന്തകളായി വ്യാപിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള കൃഷിവകുപ്പിന്റെ ഇക്കോ ഷോപ്പുകളുടെ എണ്ണം 200 ആക്കി വര്‍ധിപ്പിക്കും. ഇനിമുതല്‍ ഉല്‍പാദനത്തിനും മുന്‍കൂട്ടി വ്യക്തമായ ധാരണ ഉണ്ടായിരിക്കുന്നതാണ്. അധികം ഉള്ള ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രത്യേക സംവിധാനം ജില്ലാതലത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക