|    Jan 24 Tue, 2017 4:38 am

ഓണക്കാലത്ത് പച്ചക്കറികളിലെ വിഷാംശ പരിശോധന കര്‍ശനമാക്കും

Published : 8th July 2016 | Posted By: SMR

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഈ ഓണക്കാലത്ത് വിപണിയിലെത്തുന്ന പച്ചക്കറികള്‍ വിഷരഹിതമെന്നുറപ്പു വരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കൃഷിവകുപ്പു മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം രൂപം കൊടുത്ത ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ അനുസരിച്ചാണ് നടപടി. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ സഹായത്തോടെ പച്ചക്കറികളിലെ വിഷാംശ പരിശോധന കര്‍ശനമാക്കുന്നതിനുള്ള വിപുലമായ നടപടികള്‍ക്കാണ് കൃഷിവകുപ്പ് തയ്യാറെടുക്കുന്നത്. കേരളത്തിലെ ഓണവിപണി ലക്ഷ്യമാക്കി വന്‍തോതില്‍ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്ന അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കീടനാശിനി പ്രയോഗം പരമാവധി കുറച്ചും അനുവദനീയമായ കീടനാശിനികള്‍ മാത്രം ഉപയോഗിച്ചും വിളവെടുത്ത പച്ചക്കറികളില്‍ വിഷാംശ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തുമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക