|    Oct 19 Fri, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓണക്കാലത്ത് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം നീക്കാതെ ധനവകുപ്പ്

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഓണക്കാല ചെലവിനെ തുടര്‍ന്ന് കൊണ്ടുവന്ന ട്രഷറി നിയന്ത്രണം നീക്കാതെ ധനവകുപ്പ്. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറിക്കൊടുക്കേണ്ട എന്നാണു നിര്‍ദേശം. 15ന് പ്രാബല്യത്തിലുണ്ടായിരുന്ന നിയന്ത്രണം തുടരാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. ശമ്പളം, പെന്‍ഷന്‍ ഇനത്തിലായി 12,000 കോടി രൂപ ചെലവഴിക്കേണ്ടിവന്ന സാഹചര്യത്തിലാണ് താല്‍ക്കാലിക നിയന്ത്രണം. സാമ്പത്തിക പ്രതിസന്ധിയല്ല ട്രഷറി നിയന്ത്രണത്തിനു കാരണമെന്നാണ് ധനവകുപ്പ് പറയുന്നത്. ഓണക്കാലത്തുണ്ടായ വന്‍ ചെലവ് നേരിടാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് 25 ലക്ഷം രൂപ വരെയുള്ള ബില്ലുകളും ചെലവുകളും അനുവദിക്കേണ്ടെന്നു തീരുമാനിച്ചത്. ഓണത്തിനു മുമ്പ് നിയന്ത്രണം പ്രാബല്യത്തിലായി. മുമ്പ് ഒരുകോടി രൂപയായിരുന്നു പരിധി. രണ്ടുമാസം മുമ്പ് 50 ലക്ഷം രൂപയും. ഓണം ഈ മാസം തുടക്കത്തിലായതിനാല്‍ കഴിഞ്ഞ മാസം തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളം വിതരണം ചെയ്തിരുന്നു. ഉല്‍സവബത്ത, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ എന്നിവയെല്ലാം ചേര്‍ന്നതോടെ ചെലവ് 12,000 കോടി രൂപയായി. ജിഎസ്ടി നടപ്പാക്കിയതിനുശേഷമുള്ള ആദ്യമാസത്തെ നികുതിവരുമാനത്തില്‍ 500 കോടിയോളം രൂപയുടെ കുറവു വന്നിട്ടുണ്ട്. എന്നാല്‍, ഇതും ഇപ്പോഴത്തെ ട്രഷറി നിയന്ത്രണവുമായി ബന്ധമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു. നിലവിലെ നിയന്ത്രണം ഏറെ നീളില്ലെന്നും സൂചനയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss