|    Mar 26 Sun, 2017 3:21 am
FLASH NEWS

ഓണക്കാലത്തെ വ്യജമദ്യമൊഴുക്ക്; സംയുക്ത പരിശോധന കര്‍ശനമാക്കുന്നു

Published : 20th August 2016 | Posted By: SMR

മാനന്തവാടി: ഓണക്കാലത്ത് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും വിപണനവും തടയാന്‍ വിവിധ വകുപ്പുകള്‍ തയ്യാറെടുക്കുന്നു. ജില്ലയിലേക്ക് ഏറ്റവും കൂടുതല്‍ കഞ്ചാവെത്തുന്ന ബാവലി, തോല്‍പ്പെട്ടി ചെക്‌പോസ്റ്റുകളില്‍ ഇനിമുതല്‍ 24 മണിക്കൂര്‍ പരിശോധനയുണ്ടാവും.
ഈ ചെക്‌പോസ്റ്റുകള്‍ വെട്ടിച്ച് ഊടുവഴികളിലൂടെ കര്‍ണാടകയിലെ കുട്ട, ബൈരക്കുപ്പ എന്നിവിടങ്ങളില്‍ നിന്നു തിരുനെല്ലിയിലെ ആദിവാസി കോളനികളില്‍ വില്‍പനയ്ക്കായി എത്തിക്കുന്ന വിദേശമദ്യം തടയാനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഓണം അവധിദിനങ്ങളില്‍ ഇത്തരം വിദേശ മദ്യവില്‍പന വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് എക്‌സൈസ് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ചില കോളനികള്‍ കേന്ദരീകരിച്ച് വ്യാജവാറ്റ് നടക്കുന്ന വിവരം എക്‌സൈസ് വകുപ്പിനറിയാം. എന്നാല്‍, ഇതു പലപ്പോഴും പിടികൂടാന്‍ കഴിയാറില്ല.
ഓണത്തോടനുബന്ധിച്ച് ഇത്തരം കോളനികളില്‍ കൂടുതല്‍ നീരീക്ഷണം ഏര്‍പ്പെടുത്താനും പ്രത്യേക സംവിധാനമുണ്ടാവും. നീണ്ട അവധി ദിനങ്ങളില്‍ ജില്ലയിലേക്ക് സഞ്ചാരികള്‍ കൂട്ടമായെത്തുന്നതിനാല്‍ റിസോര്‍ട്ടുകളിലേക്ക് അനധികൃതമായി മദ്യം എത്തിക്കുന്ന സ്ഥിരം ആളുകളെയും നിരീക്ഷിക്കും. ഇത്തരം മദ്യമൊഴുക്ക് തടയുന്നതിനായി മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു. എക്‌സ്‌സൈസ്, റവന്യൂ, പോലിസ്, വനംവകുപ്പുകള്‍ ചേര്‍ന്നാണ് സ്‌ക്വാഡ് രൂപീകരിച്ചത്.
വ്യാജമദ്യ വില്‍പനയും വിപണനവും നടക്കുന്ന വിവരങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 9447097704, 9400069667 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

(Visited 47 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക