|    May 22 Mon, 2017 11:10 pm
FLASH NEWS

ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വര്‍ധന

Published : 16th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയെങ്കിലും ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധന. സംസ്ഥാനത്ത് ഓണക്കാലത്തെ ഒമ്പതു ദിനംകൊണ്ട് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 448.41 കോടി രൂപയുടെ മദ്യമാണെന്നാണ് ഔദ്യോഗികകണക്ക്. കഴിഞ്ഞവര്‍ഷം ഒമ്പതുദിവസം വിറ്റതാവട്ടെ 391.26 കോടിയുടെ മദ്യമാണ്. 14.61 ശതമാനത്തിന്റെ വര്‍ധനയാണു രേഖപ്പെടുത്തിയത്.
തിരുവോണദിനത്തില്‍ 38.86 കോടിയുടെ മദ്യം വില്‍പ്പന നടത്തി. കഴിഞ്ഞവര്‍ഷം ഇതേ സ്ഥാനത്ത് 38.18 കോടിയുടെ വില്‍പ്പന നടന്നു. ഈമാസം ഒന്നുമുതല്‍ സപ്തംബര്‍ 14വരെ കേരളത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍വഴി വിറ്റത് 571.21 കോടിയുടെ മദ്യമാണെന്ന് ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
സപ്തംബര്‍ 12ന് 53.10 കോടിയുടെയും സപ്തംബര്‍ 11ന് 59.65 കോടിയുടെയും മദ്യം വിറ്റു. കഴിഞ്ഞവര്‍ഷം ഇത് 35.37 കോടിയായിരുന്നുവെന്നാണു കണക്ക്. ഇത്തവണ ഉത്രാടദിനത്തില്‍ മാത്രം 58.01 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞവര്‍ഷം ഇത് 59 കോടിയായിരുന്നു. ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്.
ഇരിങ്ങാലക്കുട ബിവറേജസ് വിറ്റത് 53.84 ലക്ഷം രൂപയുടെ മദ്യമാണ്. തിരുവോണദിനവും ഇരിങ്ങാലക്കുട ബിവറേജസില്‍ 35 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു. ചാലക്കുടിയില്‍ ഇത്തവണ 40 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. 30.4 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരില്‍ വിറ്റത്. കൊട്ടിയം- 28 ലക്ഷം, വടക്കാഞ്ചേരി- 26.43 ലക്ഷം, കരുനാഗപ്പള്ളി- 26 ലക്ഷം എന്നിവിടങ്ങളിലാണു കൂടുതല്‍ മദ്യവില്‍പ്പന നടന്നത്.
ബാറുകളിലെയും ബീര്‍, വൈന്‍ പാര്‍ലറുകളിലെയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലെയും കണക്കുകള്‍ ചേരുമ്പോള്‍ ഓണക്കാലത്തെ മദ്യപാനത്തിനായി മലയാളി മുടക്കിയ തുക ഇനിയും വര്‍ധിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day