|    Oct 23 Mon, 2017 12:33 am

ഓണക്കാലത്തെ അനധികൃത മദ്യവില്‍പ്പന : എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

Published : 10th August 2017 | Posted By: fsq

 

തൃശൂര്‍: ഓണാഘോഷ കാലത്ത് ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങളുടെ സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കമ്മീഷണറുടെ കാര്യാലയത്തിലും താലൂക്ക് തലത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകളിലുമാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കടത്ത്, വ്യാജ മദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടും  പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാര്‍ വഴിയും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌ട്രൈക്കിങ്ങ് ഫോഴ്‌സുകളും സജ്ജമാക്കിയിട്ടുണ്ട്. അനധികൃതമായ സ്പിരിറ്റോ, മദ്യമോ, മയക്കുമരുന്നോ, മറ്റ് ലഹരി വസ്തുക്കളോ ജില്ലയിലേക്ക് കടത്തുന്നതോ കൈകാര്യം ചെയ്യുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.     ഫോണ്‍ നമ്പറുകള്‍ യഥാക്രമം- ജില്ലാ കണ്‍ട്രോള്‍ റൂം- 0487-2361237, 9447178060. താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍- തൃശ്ശൂര്‍- 0487-2327020, 9400069583, ഇരിങ്ങാലക്കുട- 0480-2832800, 9400069589, വടക്കാഞ്ചേരി- 04884- 232407, 9400069587, വാടാനപ്പിള്ളി- 0487- 2290005, 9400069587, കൊടുങ്ങല്ലൂര്‍- 0480- 2809390, 9400069591. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്, തൃശൂര്‍- 0487- 2362002, 9496002868, 9400069582 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ചെക്ക്‌പോസ്റ്റ്, വെറ്റിലപ്പാറ-0480-2769011, 9400069606.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക