|    Oct 21 Sat, 2017 6:55 am
FLASH NEWS

ഓണക്കാലം: മദ്യ കള്ളക്കടത്ത് തടയാന്‍ കര്‍ശന തീരുമാനം

Published : 26th August 2016 | Posted By: SMR

തൊടുപുഴ: ഓണാഘോഷ കാലയളവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ്, കൃത്രിമ വ്യാജമദ്യങ്ങള്‍, നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ കടത്തിക്കൊണ്ടു വരുന്നത് തടയുന്നതിനു അയല്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി  ജില്ലകളിലെ എക്‌സൈസ്, പോലിസ് ,പ്രൊഹിബിഷന്‍ വിഭാഗങ്ങളിലെ   മേധാവികള്‍ യോഗം ചേര്‍ന്ന് കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇടുക്കി-തേനി ജില്ലാ എക്‌സൈസ് -പോലിസ് മേധാവികളാണ് കുമളിയില്‍ യോഗം കൂടിയത്. കുമളി ഫോറസ്റ്റ് ബാംബു ഗ്രോവ് കണ്‍വന്‍ഷന്‍ സെന്ററില്‍ കൂടിയ യോഗത്തില്‍ ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ , തേനി അഡീഷണല്‍ പോലിസ് സൂപ്രണ്ട് പത്മാവതി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പങ്കെടുത്തു.
ഓണക്കാലത്ത് സംസ്ഥാന അതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങളും കര്‍ശനമായ പരിശോധന നടത്തും. സ്പിരിറ്റ് കടത്തുന്നത് തടയാന്‍ തമിഴ്‌നാട് ഭാഗത്ത് നിന്ന് പച്ചക്കറി, പഴം, പൂവ്, തേങ്ങ എന്നിവ കടത്തിക്കൊണ്ട് വരുന്ന വാഹനങ്ങള്‍ തമിഴ്‌നാട് പോലീസ്  വിഭാഗം പരിശോധന നടത്തും. കേരളത്തിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍              കേരളാ എക്‌സൈസും പരിശോധിക്കും. കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറുവാനും യോഗം തീരുമാനിച്ചു.
തമിഴ്‌നാട്ടില്‍  നിന്നുള്ള കഞ്ചാവ് കടത്ത് തടയുന്നതിന് തമിഴ്‌നാട് നാര്‍ക്കോട്ടിക് വിങ്ങിന്റെ നേതൃത്വത്തില്‍ കമ്പം, ഗൂഢല്ലൂര്‍ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്ന്  തേനി അഡീഷണല്‍ എസ്.പി പത്മാവതി പറഞ്ഞു.
യോഗത്തില്‍  ജില്ലാ മേധാവികളെ കൂടാതെ പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ സലിം, ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഘുനാഥന്‍ നായര്‍, വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജ് എന്നിവരും തമിഴ്‌നാട് ഭാഗത്ത് നിന്നും ഗൂഢല്ലൂര്‍ സിഐ സെന്തില്‍കുമാര്‍, കുമളി എസ്‌ഐ.ബാലസുന്ദര്‍, തേനി (സി. ഐ. ഡി) എസ്.ഐ സുബ്ബരാമന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക