|    Aug 18 Fri, 2017 12:35 pm
FLASH NEWS

ഓണം ലക്ഷ്യമിട്ടുള്ള വ്യാജമദ്യലോബി സജീവം; എക്‌സൈസ് പരിശോധന കര്‍ശനമാക്കുന്നു

Published : 7th August 2017 | Posted By: fsq

 

നിലമ്പൂര്‍: വന മേഖലകള്‍ അടക്കം കേന്ദ്രീകരിച്ച് നിലമ്പൂര്‍ മേഖലയില്‍ വ്യാജ മദ്യനിര്‍മാണം വീണ്ടും തലപൊക്കിയ സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. ഓണത്തോടനുബന്ധിച്ച് വ്യാജ മദ്യം വ്യാപകമായി നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഊര്‍ജ്ജിതമാക്കുന്നത്. വനമേഖലകള്‍ പുഴയോരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വ്യാജമദ്യം നിര്‍മ്മിക്കുന്നത്. നാടന്‍ ചാരായത്തിന് ആവശ്യക്കാര്‍ ഏറിയതാണ് ഒരിടവേളക്ക് ശേഷം വ്യാജ മദ്യ നിര്‍മ്മാണം സജീവമാകാന്‍ കാരണം. 750മില്ലിയുടെ ഒരു കുപ്പിക്ക് 700 രൂപ വരെ നിലവില്‍ ലഭിക്കും. വിദേശ മദ്യം ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങി ആദിവാസി കോളനികളിലും മറ്റും വിന്ന നടത്തുന്ന സംഘങ്ങളും മേഖലയില്‍ സജീവമാണ് ഇവരുടെ ലിസ്റ്റും എക്‌സൈസ് വകുപ്പ് ശേഖരിച്ച് വരികയാണ്. മേഖലയില്‍ ഓട്ടോറിക്ഷകളില്‍ മൊബൈല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായും എക്‌സൈസ് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക