|    Aug 16 Thu, 2018 1:19 pm

ഓണം- ബക്രീദ് സാംസ്‌കാരികോല്‍സവം മാറ്റിവച്ചു; പകരം ദുരിതാശ്വാസനിധി സ്വരൂപിക്കും

Published : 12th August 2018 | Posted By: kasim kzm

പള്ളിക്കല്‍: ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 22, 23 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഈണം 2018 മാനവ സംഗമം പ്രളയക്കെടുതികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് മാറ്റിവച്ചു. ആഘോഷത്തിനായി രൂപീകരിച്ച സംഘാടക സമിതി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേയ്്ക്ക് നിധി സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.
ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ ബഹുജനങ്ങളെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്്ക്ക് സഹായ സഹകരങ്ങള്‍ സ്വീകരിച്ചുകൊണ്ട് 27 ന് ചേലേമ്പ്ര എന്‍എംഎംഎച്ച്എസ്എസില്‍ നടക്കുന്ന സാംസ്‌കാരിക സദസില്‍ ജില്ലാ ഭരണകൂടത്തിന് തുക കൈമാറും. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും നടക്കുന്ന ദുരിത ബാധിതര്‍ക്കു വേണ്ടിയുള്ള വിഭവ സമാഹരണത്തിലേയ്്ക്ക് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss