|    May 24 Wed, 2017 1:20 pm
FLASH NEWS

ഓണം-ബക്രീദ് വിപണികളില്‍ സജീവമായി കണ്‍സ്യൂമര്‍ ഫെഡ്

Published : 5th September 2016 | Posted By: SMR

കോഴിക്കോട്: 40 ഇനങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡ് ഓണം-ബക്രീദ് വിപണിക്കായി ഒരുങ്ങി. സാധാരണക്കാരന്റെ ഓണം ഹൃദ്യമാക്കുന്നതിന് മാര്‍ക്കറ്റ് വിലയെക്കാള്‍ 20 മുതല്‍ 70 ശതമാനം വരെ വിലക്കുറവിലാണ് വിവിധ ഇനം സാധനങ്ങള്‍ ചന്തകളിലൂടെ ലഭ്യമാക്കുന്നത്.
സബ്‌സിഡി ഇനങ്ങളും സബ്‌സിഡിയേതര ഇനങ്ങളും യഥാര്‍ഥ ഉപഭോക്താവിനുതന്നെ ലഭ്യമാക്കുമെന്ന് ഉറപ്പ്‌വരുത്താന്‍ റേഷന്‍കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു റേഷന്‍ കാര്‍ഡിന് അര്‍ഹതപ്പെട്ട ഇനങ്ങള്‍ അതാത് അളവില്‍ മാത്രമേ ലഭ്യമാക്കുകയുള്ളൂ. കര്‍ശനമായ നിയന്ത്രണത്തിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകളെ പരിശോധിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളിലും മല്‍സ്യത്തൊഴിലാളി മേഖലകളിലും ആദിവാസി മേഖലകളിലും പ്രത്യേക ചന്തകള്‍ ഒരുക്കുന്നുണ്ട്. ഫെഡറേഷന്റെ നേതൃത്വത്തിലുള്ള 208 ത്രിവേണികള്‍ ഓണം-ബക്രീദ് ചന്തയുടെ ഭാഗമാണ്. ജില്ലയിലെ വിദൂര പ്രദേശങ്ങളിലും ചന്തയുടെ സേവനം ലഭ്യമാക്കുന്നതിന് 19 മൊബൈല്‍ ത്രിവേണികള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങളിലായി 12500 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഇക്കാലയളവില്‍ ഓണം -ബക്രീദ് വിപണികളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ 10 അവശ്യവസ്തുക്കളും 17ഓളം മറ്റ് ഇനങ്ങളും അടക്കം 25,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തുന്നതോടെ വിപണിയില്‍ വില നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലുള്ള 1,627 ചന്തകള്‍ ഇക്കാലങ്ങളില്‍ ഗ്രാമതലങ്ങളില്‍ സജീവമാവും. ഈ വര്‍ഷത്തെ ഓണം-ബക്രീദ് കണ്‍സ്യൂമര്‍ ഫെഡിനോടൊപ്പം’ എന്ന മുദ്രാവാക്യത്തോടെയാണ് കണ്‍സ്യൂമര്‍ ഫെഡ് ഓണം ബക്രീദ് വിപണിയെ സമീപിക്കുന്നത്.
സഹകരണ ഓണം-ബക്രീദ് വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളിന് സമീപം ഇന്ന് രാവിലെ 11.30ന് സഹകരണ ടൂറിസം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day