|    Jan 25 Wed, 2017 3:04 am
FLASH NEWS

ഓണം- ബക്രീദ് മില്‍മ: മലബാര്‍ മേഖലയ്ക്ക് റെക്കോഡ് വില്‍പന

Published : 17th September 2016 | Posted By: SMR

ആലത്തൂര്‍ (പാലക്കാട്): ഈ വര്‍ഷം ഓണവും ബക്രീദും ഒരുമിച്ചെത്തിയതിനാല്‍ മലബാറില്‍ മില്‍മയുടെ പാല്‍, തൈര് വില്‍പന സര്‍വകാല റെക്കോഡിലെത്തി. ഈ വര്‍ഷം സപ്തംബര്‍ 9 മുതല്‍ 14 വരെയുള്ള തിയ്യതികളിലായിരുന്നു ഓണവിപണി സജീവമായത്.
ഈ ദിവസങ്ങള്‍ക്കിടെ ബക്രീദ് കൂടി കടന്നുവന്നതിനാല്‍ ആവശ്യം പതിവിലേറെ വര്‍ധിച്ചു. 6 ദിവസത്തെ മൊത്തം വില്‍പ്പന പാല്‍ 49.41 ലക്ഷം ലിറ്റര്‍, തൈര് 10.70 ലക്ഷം കിലോഗ്രാം എന്നിങ്ങനെയാണ്. കഴിഞ്ഞവര്‍ഷത്തെ ഓണം-ബക്രീദ് ദിവസങ്ങളില്‍ ആകെ വില്‍പ്പന പാല്‍ 44.76 ലക്ഷം ലിറ്ററും തൈര് 8.94 ലക്ഷം ലിറ്ററുമായിരുന്നു. പാലില്‍ 10 ശതമാനവും തൈരില്‍ 20 ശതമാനവും വര്‍ധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്.
ഓണവിപണി സജീവമായ 6 ദിവസങ്ങളില്‍ മലബാറിലെ പ്രാദേശിക പാല്‍ സംഭരണം 29.11 ലക്ഷം ലിറ്റര്‍ ആയിരുന്നു. ഓണക്കാലം ആരംഭിക്കുന്നതിനു മുമ്പുവരെ മലബാറില്‍ പാല്‍ മിച്ചമായിരുന്നു. ഇത് എറണാകുളം, തിരുവനന്തപുരം മേഖലകള്‍ക്കു നല്‍കുകയായിരുന്നു. എന്നാല്‍ ഓണക്കാലത്ത് പാലും തൈരും കൂടി വില്‍പ്പന 60 ലക്ഷം കടന്നതിനാല്‍ അധികമായി ആവശ്യംവന്ന 30.89 ലിറ്ററിന് കര്‍ണാടകയിലെ നന്ദിനി, തമിഴ്‌നാട്ടിലെ ആവിന്‍ എന്നിവയെ മില്‍മയ്ക്ക് ആശ്രയിക്കേണ്ടിവന്നു. മലബാര്‍ മേഖലയിലെപ്പോലെ മറ്റു മേഖലകളിലേക്കും വേണ്ട പാലിന് മേല്‍പ്പറഞ്ഞ സംസ്ഥാന സഹകരണ ഫെഡറേഷനുകളുമായി അന്തര്‍സംസ്ഥാന തലത്തില്‍ ധാരണയായിരുന്നു. കര്‍ണാടക ക്ഷീരസഹകരണ ഫെഡറേഷന്റെ മാണ്ഡ്യ, ബംഗളൂരു, ഹാസന്‍ എന്നീ ഡയറി പ്ലാന്റുകളില്‍ നിന്നും തമിഴ്‌നാട് ഫെഡറേഷന്റെ കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നീ പ്ലാന്റുകളില്‍ നിന്നുമാണ് മലബാറില്‍ പാലെത്തിച്ചത്.
പാലട മിക്‌സ്, പേട, നെയ്യ്, ഐസ്‌ക്രീം, ബട്ടര്‍ എന്നിവയിലും മലബാര്‍ മില്‍മ റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക