|    Oct 22 Mon, 2018 1:17 am
FLASH NEWS

ഓണം-ബക്രീദ്; നിറഞ്ഞ് കവിഞ്ഞ് നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍

Published : 7th September 2017 | Posted By: fsq

 

നിലമ്പൂര്‍: ഓണവും ബക്രീദും ഒിച്ചെത്തിയതോടെ വിനോദ സഞ്ചാരികളെ കൊണ്ട് നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍ നിറഞ്ഞു കവിഞ്ഞു. വനം വകുപ്പിന്റെ കീഴിലുള്ള നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്കും, വെളിയംതോട് തേക്ക് മ്യൂസിയത്തിലേക്കും കോഴിപ്പാറ ജല ടൂറിസം കേന്ദ്രത്തിലേക്കും ഡിടിപിസിയുടെ കീഴിലുള്ള ആഢ്യന്‍പാറ ജല ടൂറിസം കേന്ദ്രത്തിലേക്കും, കക്കാടംപൊയിലിലെ സ്വകാര്യ പാര്‍ക്കിലേക്കും ഒഴുകിയെത്തിയത് 20000ത്തോളം വിനോദ സഞ്ചാരികള്‍. സംസ്ഥാനത്തിനു പുറമെ അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് എത്തിയത്. ബക്രീദ് ദിനം മുതല്‍ ആരംഭിച്ച വിനോദ സഞ്ചാരികളുടെ ഒഴുക്കിന് ചതയദിനത്തിലും കുറവുണ്ടായില്ല. വനംവകുപ്പിന്റെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലായിരുന്നു കൂടുതലും സഞചാരികളുടെ ഒഴുക്കുണ്ടായത്. രണ്ടു മുതല്‍ ആറാം തിയതിവരെ കനോലിപ്ലോട്ടിന് മാത്രം ലഭിച്ചത് 3.51ലക്ഷം രൂപയാണ്. അവിട്ടം ദിനത്തിലാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത്. അന്നു മാത്രം 86000രൂപ ലഭിച്ചു. സുരക്ഷയുടെ ഭാഗമായി ഒരേസമയം തൂക്കുപാലത്തിലൂടെ നൂറ് പേരില്‍ കൂടൂതല്‍ കടത്തിവിടാന്‍ കഴിയാത്തതിനാല്‍ മുഴുവന്‍വിനോദ സഞ്ചാരികള്‍ക്കും കനോലിപ്ലോട്ട് സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. തേക്ക് മ്യൂസിയത്തില്‍ 5,12,860രൂപ കളക്ഷന്‍ ലഭിച്ചു. ഉത്രാടദിനത്തില്‍ മാത്രം 1.90 ലക്ഷം രൂപ ലഭിച്ചു. അവിട്ടം  ദിനത്തില്‍ 1.17 ലക്ഷം രൂപയും. ഡിടിപിസിയുടെ കീഴിലുള്ള ആഢ്യന്‍പാറയില്‍ നിന്നുമാത്രം മൂലക്ഷത്തിന് മുകളിലാണ് വരുമാനം ലഭിച്ചത്. കോഴിപ്പാറയില്‍ 1.96ലക്ഷം രൂപയും വരുമാനമായി ലഭിച്ചു. ഉത്രാടം, അവിട്ടം ദിനങ്ങളിലാണ് കൂടുതലും കളക്ഷന്‍ ലഭിച്ചത്. 28000 മുതല്‍ 35000രൂപവരെയാണ് ശരാശരി ദിവസ വരുമാനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തില്‍ വര്‍ധനവാണ് ഉണ്ടായതെ് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ചാര്‍ജുള്ള ഉദ്യോഗസ്ഥര്‍ പറയുു. സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും അവധി ദിവസങ്ങള്‍ ചാകരയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss