|    Nov 20 Mon, 2017 1:24 am
FLASH NEWS

ഓണം-ബക്രീദ് ഖാദി മേള തുടങ്ങി

Published : 7th August 2017 | Posted By: fsq

 

കണ്ണൂര്‍: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണം-ബക്രീദ് ഖാദി മേള തുടങ്ങി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപം ഖാദി ഗ്രാമവ്യവസായ ഓഫിസില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഖാദി ഒരു വസ്ത്രം മാത്രമല്ലെന്നും വ്യാവസായിക സാമൂഹിക രംഗത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി വലിയ സമരായുധമായി ഉയര്‍ന്നുവന്നത് ഖാദിയാണ്. പയ്യന്നൂരിന്റെ സാമ്രാജത്വവിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം പേരുകേട്ടതാണ് പയ്യന്നൂര്‍ ഖാദിയെന്നും അദ്ദേഹം പറഞ്ഞു.  പി കെ ശ്രീമതി എംപി അധ്യക്ഷത വഹിച്ചു. ഗ്രാമവ്യവസായ ഉല്‍പന്നമേള മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പനയും സമ്മാനപദ്ധതി ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഖാദി ഗ്രാമവ്യവസായ ബോര്‍ഡംഗം കെ ധനഞ്ജയന്‍,  ഡയറക്ടര്‍ വി വി അജയകുമാര്‍, പ്രൊജക്ട് ഓഫിസര്‍ സി പി സുജാത, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ടി ശ്യാംകുമാര്‍, പയ്യന്നൂര്‍ ഖാദികേന്ദ്രം ഡയറക്ടര്‍ ഇന്‍-ചാര്‍ജ് എന്‍ നാരായണന്‍ സംസാരിച്ചു. മേള സപ്തംബര്‍ മൂന്നിന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക