|    Nov 23 Thu, 2017 6:48 pm
FLASH NEWS

ഓണം ടൂറിസം സീസണ്‍ വരവായി ; സന്ദര്‍ശകരെ കാത്തിരിക്കുന്നത് കാടും പടലും നിറഞ്ഞ പാര്‍ക്കുകള്‍

Published : 3rd August 2017 | Posted By: fsq

 

ചെറുതോണി: ഓണം ടൂറിസം സീസണ്‍ വരവായിട്ടും ഇടുക്കി അണക്കെട്ടിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഹില്‍വ്യു പാര്‍ക്കും ഇടുക്കി പാര്‍ക്കും വൃത്തിയാക്കാന്‍ നടപടിയില്ല.ഓണത്തോടനുബന്ധിച്ച് ഇടുക്കി അണക്കെട്ട് ഒരു മാസം തടര്‍ച്ചയായ ദിവസങ്ങളില്‍ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഇടുക്കിയില്‍ എത്തുന്നത്.അണക്കെട്ട് സന്ദര്‍ശനത്തിന് ശേഷം സഞ്ചാരികള്‍ വിശ്രമത്തിനായി ഏറെ സമയം ചെലവഴിക്കുന്നത് സമീപത്തെ ഹി ല്‍വ്യൂ പാര്‍ക്കും,ഇടുക്കി പാര്‍ക്കിലുമാണ്.ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജനപ്രതിനിധികള്‍ എക്‌സിക്യുട്ടിവ്  അംഗങ്ങളുമായിട്ടുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി. പി.സി)യുടെ നിയന്ത്രണത്തിലാണ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.ഒരു സഞ്ചാരിക്ക് പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് 10 മുതല്‍ 20 രൂപവരെയാണ് ചാര്‍ജ് ഈടാക്കുന്നത്.എന്നാല്‍ പാ ര്‍ക്ക് വൃത്തിയായി സംരക്ഷിക്കാറില്ല. കാട് കയറി മൂടപ്പെട്ട നിലയിലായതിനാല്‍  പാര്‍ക്കില്‍ പ്രവേശിക്കുന്നവര്‍ നിരാശയോടെ തിരികെ മടങ്ങുകയാണ് ചെയ്യുന്നത്.പാര്‍ക്കിനുള്ളിലെ കുറ്റിക്കാട്ടില്‍ മലമ്പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളെ കാണുന്നത് പതിവായിരിക്കുകയാണ്. പാമ്പിനെ കണ്ട് ഭയന്ന് സഞ്ചാരികള്‍ ഓടുന്നതിനിടയി ല്‍ തെന്നിവീണ് അപകടം ഉണ്ടായിട്ടുണ്ട്. പാര്‍ക്കിലെ കാട് തെളിച്ച് ഇഴജന്തുക്കളില്‍ നിന്ന്് സംരക്ഷണം നല്‍കണമെന്ന് അധികൃതരോട് സഞ്ചാരികള്‍ ആവശ്യപ്പെടാറുണ്ടെങ്കിലും നടപടിയില്ല. ഡിടിപിസി യോഗം ചേര്‍ന്ന് തീരുമാനിച്ച് വേണം പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍.എന്നാല്‍ ഡിടിപിസി യോഗം നിയമാവലി പ്രകാരം എല്ലാ മാസവും ചേരണമെന്നാണെങ്കിലും ഇത് നടപ്പിലാക്കാറില്ല. ഇതാണ് പാര്‍ക്ക് നവീകരണപ്രവര്‍ത്തനം നടത്താന്‍ തടസ്സമാകുന്നതെന്ന് ഉദ്യോഗസ്ഥ ര്‍ ആരോപിക്കുന്നത്.പാര്‍ക്കിലെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി കാടുകള്‍ തെളിച്ച് നവീകരണം നടത്തുമെന്നും ജില്ലാകലക്ടര്‍ ജി. ആര്‍ ഗോകുല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക