|    Jul 21 Sat, 2018 7:47 am
FLASH NEWS

ഓണം ഗ്രാമോല്‍സവം നാടിനു മാതൃകയായി

Published : 8th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ഓണം ഗ്രാമോല്‍സവം നാടിനു മാതൃകയായി. എല്ലാ വര്‍ഷവും നടത്തുന്ന ഗംഭീര ഓണാഘോഷങ്ങള്‍ മാറ്റിവച്ച് പാറത്തോട് പഞ്ചായത്തില്‍ പബ്ലിക് ലൈബ്രറിയുടെ പരിസര പ്രദേശത്ത് താമസിക്കുന്ന അഞ്ചു വാര്‍ഡില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 250 കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്തും ഓണപ്പായസം നല്‍കിയുമാണ് പാറത്തോട് പബ്ലിക് ലൈബ്രറി മാതൃകയായത്. ഇതിനും മുമ്പും ലൈബ്രറി ഒട്ടേറെ ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.നിമിഷയ്ക്കു വീട്, സൗജന്യ കുട വിതരണം, മെഡിക്കല്‍ ക്യാംപുകള്‍, രക്തദാന സേവനം എന്നിവ അതിന് ഉദാഹരണമാണ്. ഇതിനെല്ലാം ഈ ലൈബ്രറിയെ സഹായിക്കുന്നത് നല്ലവരായ നാട്ടിലെ സുമനസ്സുകളാണ്. യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് ടി എ സെയ്‌നില്ലായുടെ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി  എസ്‌ഐ അന്‍സില്‍, പാറത്തോട് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഇമാം അര്‍ഷിദ് മൗലവി, വി എസ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലൈബ്രറി സെക്രട്ടറി ടി വി സുരേഷ്, പഞ്ചായത്തംഗങ്ങളായ എന്‍ ജെ കുര്യാക്കോസ്, വി എം ഷാജഹാന്‍, ഷേര്‍ളി തോമസ്, ബിനു സജീവ്, ഡെയ്‌സി ജോര്‍ജുകുട്ടി, പ്രവര്‍ത്തകരായ സുബിന്‍ നൗഷാദ്, മാഹിന്‍ ബഷീര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss