|    Jan 22 Sun, 2017 5:23 am
FLASH NEWS

ഓട്ടോ െ്രെഡവര്‍ പോലിസ് സ്റ്റേഷനില്‍ മരിച്ചു

Published : 14th January 2016 | Posted By: SMR

കോഴിക്കോട്: പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഓട്ടോ െ്രെഡവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ചക്കുംകടവ് സ്വദേശി ഉമര്‍കോയയുടെ മകന്‍ പി ടി സക്കീര്‍ (38) ആണ് മരിച്ചത്. ട്രാഫിക് സ്‌റ്റേഷനില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സക്കീറിനെ പോലിസ് ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാണിച്ചതായി ആരോപണമുണ്ട്.
വേദന രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹം ഓട്ടോയുടെ ഉടമയെ അറിയിക്കുകയും അദ്ദേഹം സക്കീറിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ചാണത്രെ പോലിസ് ഇദ്ദേഹത്തെ വിളിപ്പിച്ചത്. മാതാവ്: റുഖിയാബി. ഭാര്യ: മുലീന. മക്കള്‍: ഷാമില, ഷാമില്‍, നിയ. സഹോദരങ്ങള്‍: റഫീഖ്, ഫിറോസ്, നജീബ്, സക്കീന. പോലിസിന്റെ നടപടിയി ല്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ നഗരത്തില്‍ പ്രകടനം നടത്തി.
പോലിസ് അനാസ്ഥയാണ് സക്കീറിന്റെ മരണത്തിന് ഇടയാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് റാഫി പയ്യാനക്കല്‍, സിറ്റി കമ്മിറ്റി പ്രസിഡന്റ് ഷെമീര്‍ നടുവട്ടം എന്നിവര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക