|    Nov 15 Thu, 2018 3:43 am
FLASH NEWS

ഓട്ടോ പാര്‍ക്കിങ് സംബന്ധിച്ച് പരാതികളേറെ

Published : 4th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: 750 ഓട്ടോകള്‍ സര്‍വീസ് നടത്തുന്ന കല്‍പ്പറ്റയില്‍ നഗരസഭയുടെ ട്രാഫിക് പരിഷ്‌കരണത്തെ തുടര്‍ന്ന് പാര്‍ക്കിങ് സൗകര്യം 100 വണ്ടികള്‍ക്ക് മാത്രമായി ചുരുങ്ങിയെന്ന് ആക്ഷേപം. പുതിയ സ്റ്റാന്റിന് മുന്നിലും മാര്‍ക്കറ്റ് റോഡിലും വിജയപമ്പിന് സമീപവും ചന്ത റോഡിന് മുന്‍വശത്തും ജൈത്ര തിയേറ്ററിന് സമീപത്തുമുള്ള ഓട്ടോ സ്റ്റാന്റുകള്‍ മാറ്റിയതോടെയാണ് ഭൂരിഭാഗം പാര്‍ക്കിങ് സൗകര്യം പരിമിതമായത്. ഓട്ടോക്കാരുടെ തുടര്‍സമരങ്ങളെ തുടര്‍ന്ന് ഒടുവില്‍ പാര്‍ക്കിങ് അനുവദിച്ചതാവട്ടെ കുണ്ടും കുഴിയും കാടും നിറഞ്ഞ റോഡോരങ്ങളില്‍.
കല്‍പ്പറ്റ വാട്ടര്‍ അതോറിറ്റിക്ക് മുന്‍വശം പുതുതായി അനുവദിച്ച ഓട്ടോസ്റ്റാന്റില്‍ വലിയ വാഹനങ്ങള്‍ക്ക് പോലും ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണ്. റോഡ് സൈഡില്‍ വലിയ കുഴിയാണിവിടെ. ഇറക്കത്തില് ബസ്സിന് പോലും സ്‌റ്റോപ്പില്ലാത്ത സ്ഥലത്താണ് പാര്‍ക്കിംഗ് അനുവദിച്ചത്.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ മുന്നില്‍ നിന്ന് പോലും സ്റ്റാന്റുകള്‍ എടുത്തുകളഞ്ഞതിന് പിന്നില്‍ ലക്ഷങ്ങളുടെ അഴിമതിയാണെന്നും ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തുന്നു. ഓരോ സ്റ്റാന്റിലും വാഹനങ്ങളുടെ എണ്ണമെഴുതിയാണ് കല്‍പ്പറ്റയില്‍ പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ നാലും അഞ്ചും വണ്ടികള്‍ക്ക് മാത്രമാണ് ഇങ്ങനെ നിര്‍ത്താന്‍ അനുാവദമുള്ളത്.
കേരളത്തില്‍ മറ്റൊരിടത്തും എണ്ണം നിശ്ചയിച്ച് പാര്‍ക്കിംഗ് അനുവദിക്കുന്ന സംവിധാനമില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
ഇതിന് പുറമെയാണ് അശാസ്ത്രീയമായ വണ്‍വേ പരിഷ്‌കാരം. മണിയങ്കോട്, മുണ്ടേരി, അമ്പിലേരി, നെടുങ്ങോട്, എമിലി പ്രദേശത്തുള്ളവര്‍ക്ക് ടൗണിലെത്തണമെങ്കില്‍ പൊട്ടിപ്പൊളിഞ്ഞ പള്ളിത്താഴെ റോഡോ, എമിലി ഹരിതഗിരി റോഡോ മാത്രമാണ് ആശ്രയം. ഒരു മാസത്തേക്ക് ട്രയല്‍ അടിസ്ഥാനത്തില്‍ എന്ന് പറഞ്ഞ് നടപ്പാക്കിയ ആനപ്പാലം മുണ്ടേരി വണ്‍വേ സംവിധാനമാണ് നാട്ടുകാര്‍ക്ക് ദുരിതമാവുന്നത്.
നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ പോലിസ് തിരഞ്ഞുപിടിച്ച് കേസെടുക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss