|    Jul 22 Sun, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഓട്ടോ നേരിട്ടത് കടുത്ത പീഡനം : തെളിവുകളില്ലെന്ന് ഡോക്ടര്‍

Published : 29th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍  ജയിലില്‍ തടവില്‍ക്കഴിഞ്ഞ് മോചിതനായ ശേഷം കൊല്ലപ്പെട്ട യുഎസ് പൗരന്‍ ഓട്ടോ വാംപെയറിന്റെ മൃത—ദേഹത്തില്‍ പീഡനമേറ്റതിന് തെളിവുകളില്ലെന്ന് വെളിപ്പെടുത്തല്‍. യുവാവിന്റെ മൃതദേഹം പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാതാപിതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഒട്ടോ ജയിലില്‍ ഏറ്റുവാങ്ങിയത്  കടുത്ത പീഡനമാണെന്ന്  വ്യക്തമായതായും അവര്‍ ആരോപിച്ചു.  തലച്ചോറിലുണ്ടായ ഓക്‌സിജന്റെ കുറവാണ് ഓട്ടോയുടെ മരണത്തിനു കാരണമായതെന്നാണ് മൃതദേഹം പരശോധിച്ച ഓഹിയോയിലെ ഉദ്യോഗസ്ഥന്റെ നിഗമനം. യുവാവിന് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്നു വ്യക്തമല്ലെന്നും ഡോക്ടര്‍ ലക്ഷ്മി സമാര്‍ക്കോ പറഞ്ഞു. പ്യോങ്യാ—ങിലെ ജയിലില്‍നിന്നും മോചിതനായ ശേഷം അവശനിലയില്‍ നാട്ടിലെത്തിയ ഓട്ടോ കഴിഞ്ഞ ജൂണിലാണ് കൊല്ലപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss