|    Jul 20 Fri, 2018 4:53 am
FLASH NEWS

ഓട്ടോ ഡ്രൈവറെ കാണാനില്ല; റിക്ഷ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

Published : 20th September 2017 | Posted By: fsq

 

ആനക്കര : വീട്ടില്‍ നിന്ന് ഓട്ടം പോയ ഓട്ടോ ഡ്രൈവറെ കാണാനില്ല. ഓട്ടോ റിക്ഷ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍.ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് കാടംകുളത്തില്‍ മുഹമ്മദ് ( അലിമോന്‍ 32)നെയാണ് 17 ന് രാത്രി മുതല്‍ കാണാനില്ലാത്തത്.രാത്രിയില്‍ ഓട്ടം പോകുകയാണെന്നും വരാന്‍ വൈകുമെന്നും വീട്ടില്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.എന്നാല്‍ രണ്ട് ദിവസമായി എത്താത്തതും ഓട്ടോ റിക്ഷ ആനക്കര നീലിയാട് റോഡിലെ നീലിയാട് കളള് ഷാപ്പിന് സമീപം ഉപേക്ഷിച്ച നിലയിലും കണ്ടതോടെയാണ് ബന്ധുക്കള്‍ തൃത്താല പോലീസില്‍ പരാതി നല്‍കാന്‍ കാരണമായത്.ഇദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് വട്ടംകുളം ടവറിന് കീഴിലേക്ക് അവസാന കോള്‍ പോയതായും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായതായും പറയുന്നു. വിദേശത്തായിരുന്ന മുഹമ്മദ് രണ്ട് വര്‍ഷമായി നയ്യൂര്‍ വരട്ടിപ്പളളിയാലില്‍ സ്റ്റാന്റിലെ  ഓട്ടോറിക്ഷ തൊഴിലാളിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss