|    Nov 15 Thu, 2018 3:05 am
FLASH NEWS

ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസ്; ഏഴു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

Published : 25th August 2016 | Posted By: SMR

മല്ലപ്പള്ളി: ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച കേസില്‍ ഏഴുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. കടമാന്‍കുളം അരീക്കപറമ്പില്‍ ബിജു ഏബ്രഹാമിനെ (39) ആക്രമിച്ച കേസിലാണ് ഏഴു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തത്.
തിരുവല്ല പോലിസാണ് കേസ് അന്വേഷിച്ചിരുന്നത്. പൊലീസിന്റെ അനാസ്ഥകാരണം അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല.
കൂടുതല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ബിജുവിന്റെ നിവേദനം നല്‍കിയിരിക്കയാണ്. കടമാന്‍കുളം ഓട്ടോ സ്റ്റാന്‍ഡില്‍നിന്ന് കഴിഞ്ഞ ഡിസംബര്‍21ന് കോട്ടൂര്‍ പുന്നിലത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടു പോയി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച കേസിലാണ് തുടരന്വേഷണം നടക്കാത്തത്.
പ്രദേശത്തെ കഞ്ചാവ് മാഫിയയെ കുറിച്ച് പോലിസിന് വിവരം നല്‍കിയെന്ന് തെറ്റിദ്ധരിച്ചാണ് ബിജുവിനെ ആക്രമിച്ചത്.  ഒന്നിലധികം പ്രതികള്‍ ഉണ്ടായിരുന്നിട്ടും കടമാന്‍കുളം ചാമക്കുന്നില്‍ ബസലേല്‍ സി മാത്യുവിനെ (പ്രവീണ്‍ 28) മാത്രമാണ് പോലിസ്  അറസ്റ്റ് ചെയ്തത്. തുടരന്വേഷണം നടത്താനോ മറ്റു പ്രതികളെ  പിടികൂടാനോ പോലിസ് ശ്രമിച്ചില്ല. പിടിയിലായ പ്രതി ആറുമാസം ജയില്‍വാസം അനുഭവിച്ചിരുന്നു. ഒട്ടേറെ വാഹന മോഷണ കേസിലും വധശ്രമ കേസിലും പ്രവീണ്‍ പ്രതിയാണ്.
ജയിലില്‍നിന്ന്  വന്നതിനു ശേഷം ഇയാള്‍ വീണ്ടും കഞ്ചാവ് വില്‍പന നടത്തുകയാണ്.  അമ്മയും ഭാര്യയും രണ്ട് കുട്ടികളുമുള്ള ബിജു ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
രണ്ടു കാലും ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങളോളം ചികില്‍സയിലായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss