|    Jan 18 Wed, 2017 9:47 am
FLASH NEWS

ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ റിമാന്റില്‍

Published : 5th October 2016 | Posted By: Abbasali tf

പനങ്ങാട്: നടുറോഡില്‍ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും നടുറോഡില്‍ മര്‍ദ്ദിച്ച ബസ് ജീവനക്കാരെ കോടതി റിമാന്റ് ചെയ്തു. സര്‍ക്കാര്‍ എന്ന പേരില്‍ പനങ്ങാട് ചിറ്റൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ കണ്ടക്ടര്‍ മാടവന പാഴ്മഠത്തില്‍ സാജന്‍ ഉദയന്‍(26), നെട്ടൂര്‍ നങ്ങ്യാരത്ത്പറമ്പില്‍ അഷറഫ് സൈനുദ്ദീന്‍(28), നെട്ടൂര്‍ അണ്ടിപ്പിള്ളില്‍ ഹരീഷ് ശശിധരന്‍(31), എരൂര്‍ മാണാലിപ്പറമ്പില്‍ ഷിബിന്‍ കറുപ്പന്‍ (27) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ശരീരമാസകലം പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ തൃപ്പൂണിത്തുറ മേക്കര അടിയേടത്ത് ശ്യാം (35), കാലിന് സാരമായി പരിക്കേറ്റ ഭാര്യ നയന(28) എന്നിവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. മക്കള്‍ അജയ്(എട്ട്), അദൈ്വത്(മൂന്ന്), ശ്രീഭദ്ര (ഒന്നര), ശ്യാമിന്റെ അമ്മ ശോഭന(65), നയനയുടെ സഹോദരി സയന എന്നിവര്‍ സുഖം പ്രാപിച്ചു. പനങ്ങാട്ടെ ബന്ധുവീട്ടിലേക്കുപോവുമ്പോള്‍ തിങ്കള്‍ ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചി ബൈപാസില്‍ ഐഎന്‍ടിയുസി ജങ്ഷനു സമീപത്തായിരുന്നു സംഭവം. കുണ്ടന്നൂര്‍-നെട്ടൂര്‍ പാലം ഇറങ്ങുമ്പോള്‍ അമിത വേഗത്തില്‍ വന്ന ബസ് ഓട്ടോറിക്ഷയുടെ പിന്‍ ഭാഗത്തു തട്ടി. ഭാഗ്യത്തിനാണ് ഓട്ടോ മറിയാതിരുന്നത്. നിര്‍ത്താതെ പാഞ്ഞ ബസ് നെട്ടൂര്‍ ഐഎന്‍ടിയുസി സ്‌റ്റോപ്പില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയപ്പോള്‍ ഓടിയെത്തിയ ഓട്ടോറിക്ഷ ബസ്സിനു മുന്നിലിട്ട് ശ്യാം ചോദ്യംചെയ്തതാണ് ബസ്സുകാരെ ചൊടിപ്പിച്ചത്. ഓട്ടോയില്‍നിന്നു വലിച്ചിറക്കി ശ്യാമിനേയും തടയാന്‍ ശ്രമിച്ച നയനയേയും സംഘം മര്‍ദ്ദിച്ചു. ബസ് യാത്രക്കാര്‍ ഇടപെട്ടാണ് ഇവരെ പോലിസില്‍ ഏല്‍പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക