|    Dec 11 Tue, 2018 12:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: പ്രതികള്‍ പിടിയില്‍

Published : 14th November 2018 | Posted By: kasim kzm

പാലക്കാട്: കമ്പ പാറലടി പാറക്കല്‍ വീട്ടില്‍ ഷമീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ ഇ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. കമ്പ പാറക്കല്‍ വീട്ടില്‍ റഈസ് (19), അജ്മല്‍ എന്ന മുനീര്‍ (23), ശുഹൈബ് (18), മേപ്പറമ്പ് പേഴുംകര സ്വദേശി ഷഫീഖ് (24), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരെയാണു മേപ്പറമ്പു വച്ച് ഇന്നലെ രാത്രി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. ഈ മാസം 8ന് വൈകീട്ടാണ് സംഭവം. മുട്ടിക്കുളങ്ങര ഓട്ടോസ്റ്റാന്റിലെ ഡ്രൈവറാണ് മരിച്ച ഷമീര്‍. അവിവാഹിതനാണ്. ഒളിവില്‍ പോയ പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ കുറ്റത്തിനാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേ സ് അന്വേഷിച്ചത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്‍, ഹേമാംബിക നഗ ര്‍ ഇന്‍സ്‌പെക്ടര്‍ സി പ്രേമാനന്ദ കൃഷ്ണന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss