|    Mar 29 Wed, 2017 3:17 am
FLASH NEWS

ഓട്ടോ ഡ്രൈവര്‍മാര്‍ കുഴികള്‍ നികത്തിയതിന് പിന്നാലെ പൊതുമരാമത്തിന്റെ ടാറിങ്

Published : 8th October 2016 | Posted By: Abbasali tf

മുക്കൂട്ടുതറ: ജല വിതരണ കുഴലുകള്‍ സ്ഥാപിക്കാന്‍ റോഡ് വെട്ടിപ്പൊളിച്ച് കുഴികള്‍  നിറഞ്ഞ മുക്കൂട്ടുതറ ടൗണില്‍ കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്‍മാര്‍ ചുടുകട്ടകള്‍ നിരത്തി നികത്തിയതോടെ മരാമത്ത് അധികൃതരെത്തി ടാറിങ് നടത്തി. മാസങ്ങളായി ടൗണില്‍ റോഡിന്റെ മധ്യഭാഗം ഉള്‍പ്പെടെ മിക്കയിടങ്ങളിലും കുഴികള്‍ നിറഞ്ഞ നിലയിലായിരുന്നു. പ്രതിഷേധവും പരാതികളും വ്യാപകമായി ഉയരുകയും അപകടങ്ങള്‍ തുടര്‍ച്ചായാവുകയും ചെയ്തിട്ടും പരിഹാര നടപടികളുണ്ടായില്ല. പിന്നീടാണ് ഡ്രൈവര്‍മാര്‍ കുഴികള്‍ നികത്തിയത്. അടുത്തയിടെ ദേശീയപാത വിഭാഗത്തിനു കൈമാറിയ ശബരിമല പാതയാണ് മുക്കൂട്ടുതറ-കണമല റോഡ്. ഏഴു കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള ഈ റോഡില്‍ എട്ടര കോടി രൂപ ചെലവിട്ട് ഹെവിമെയിന്റനന്‍സ് സ്‌കീമില്‍ ടാറിങ് നടത്തിയതാണ്. പണികള്‍ നടത്തിയ കരാറുകാരന്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന കരാര്‍ വ്യവസ്ഥയുടെ കാലാവധി അവസാനിച്ചിരുന്നു.കുഴലുകള്‍ സ്ഥാപിക്കാന്‍ വേണ്ടി റോഡ് വെട്ടിപ്പൊളിച്ചതിനു പകരം ടാറിങ് നടത്താന്‍ ജല അതോറിട്ടി ഫണ്ട് നല്‍കിയിരുന്നതുമാണ്. എന്നാല്‍ അറ്റകുറ്റപ്പണികളൊന്നും ഉണ്ടായില്ല. ടൗണ്‍ ഭാഗത്തെ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രികരാണ് ഏറെയും അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദേശീയപാതയുടെ ഗുണനിലവാരത്തിലാണ് ടാറിങ് ജോലി നടത്തിയിരിക്കുന്നതെന്ന് മരാമത്ത് അധികൃതര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day