|    Sep 25 Mon, 2017 1:38 pm
FLASH NEWS

ഓട്ടോ ഡ്രൈവര്‍മാരെ പോലിസ് മര്‍ദ്ദിച്ചതിന് എതിരേ പ്രകടനം നടത്തി

Published : 5th October 2016 | Posted By: Abbasali tf

കാഞ്ഞിരപ്പള്ളി: രണ്ട് ഓട്ടോറിക്ഷാ തൊഴിലാളികളെ റിമാന്‍ഡ് ചെയ്തതിനെതിരേ ഒരുപറ്റം ഓട്ടോ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ പ്രകടനം പോലിസ് തടഞ്ഞു. കഴിഞ്ഞ ദിവസം ഓട്ടോക്കാരും പോലിസും തമ്മില്‍ നടന്ന അടിപിടിയിലാണ് രണ്ട് ഓട്ടോ തോഴിലാളികളെ റിമാന്‍ഡ് ചെയ്തത്. കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയ പാതയോരത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിനരികെ കാര്‍ പാര്‍ക്ക് ചെയ്തതുമായി ഓട്ടോ ഡ്രൈവര്‍മാര്‍ അപരിചതരായ കാറുടമയുമായി സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന്് കാറിലുണ്ടായിരുന്ന പോലിസുകാരനുമായി അടി പിടി ഉണ്ടാവുകയും ചെയ്തു. പിന്നീട് പോലിസെത്തി ഓട്ടോ തൊഴിലാളികളായ കാഞ്ഞിരപ്പള്ളി കൊടുവന്താനം ചെരിപുറം സഫറുല്ല (43), പുതക്കുഴി മാന്തറയില്‍ സുനില്‍ ജേക്കബ് എന്നിവരെ അറസ്റ്റ് ചെയ്തു റിമാന്‍ഡിലാക്കി. കാറിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ പാലാ സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ തിടനാട് തട്ടക്കര ജസ്റ്റിന്‍ ജോസഫിന്റെ (40) കൈയൊടിഞ്ഞതിന്റെ പേരിലും ഇയാളുടെ ഭാര്യയെ മര്‍ദ്ദിച്ചെന്നും അപമാനിച്ചെന്നും കാട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തത്. എന്നാല്‍ തങ്ങളെ പോലിസുകാരന്‍ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ദേഹമാസകലം ചവിട്ടിയെന്നും പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടവേ പോലിസ് കോടതിയില്‍ ഹാജരക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പോലിസ് പറയുന്നത് പാലാ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ജസ്റ്റിന്റെ ജോസഫ്, ഭാര്യ ഷൈനി മോള്‍ ഭാര്യയുടെ സഹോദരന്‍ എന്നിവര്‍ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത ശേഷം ബാങ്കിലേക്കു കയറി. തിരികെ വന്നു വാഹനത്തില്‍ കയറുമ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഇവരെ അസഭ്യം പറയുകയും വാക്കേറ്റം അടിയില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നെന്നാണ്. തടസ്സം പിടിച്ച ഭാര്യ ഷൈനി നിലത്തു വീഴുകയും ചെയ്തു. ഇവര്‍ വിളിച്ചതിനെ തുടര്‍ന്ന്് പോലിസ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക