|    Jan 17 Tue, 2017 6:42 pm
FLASH NEWS

ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു

Published : 12th November 2015 | Posted By: swapna en

കാസര്‍കോഡ് : കെ എസ് ആര്‍ ടി സി ഡിപ്പോ പരിസരത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് വെട്ടേറ്റു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് വെട്ടേറ്റത്. മധൂര്‍ ചൂരി വട്ടംപാറയിലെ സന്ദീപി(32)ആണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ ഇയാളെ മംഗലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി നേതൃത്വത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കുകയാണ്. അതിനിടെ, ഇന്നു പുലര്‍ച്ചെ നാലോടെ എസ്.ടി.യു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ തളങ്കര ഖാസി ലൈനിലെ സമീറിനു വെട്ടേറ്റു(35).ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകായുധങ്ങള്‍ കൊണ്ട് പുതിയ ബസ് സ്റ്റാന്റിന് മുന്നില്‍ വച്ച് ഒരു സംഘം ഇയാളെ അക്രമിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക